
അയോദ്ധ്യയിലെ മര്യാദ പുരുഷോത്തം ശ്രീറാം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ആദ്യഘട്ട നിർമ്മാണം ഓഗസ്റ്റിൽ പൂർത്തിയാകും. ക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തിയാകുമ്പോൾ തന്നെ വിമാനത്താവളത്തിന്റെ നിർമ്മാണവും പൂർത്തിയാക്കാനാണ് പദ്ധതിയിടുന്നത്. ഇതിലൂടെ രാമക്ഷേത്രത്തിലേയ്ക്കുള്ള യാത്രക്കാർക്ക് ഒരു പ്രധാനയാത്രാ മാർഗ്ഗമായി വിമാനത്താവളത്തെ ഉപയോഗിക്കാനാകും എന്ന് പ്രിതീക്ഷിക്കുന്നു. ഡൽഹിയിൽ നിന്നും മുംബൈയിൽ നിന്നുമുള്ള കോഡ്ഷെയർ വിമാനങ്ങൾ വഴി അന്താരാഷ്ട്ര യാത്രക്കാർക്ക് അയോദ്ധ്യയിലെത്താൻ സാധിക്കും.
ഏകദേശം 330 കോടി രൂപ ചിലവിലാണ് പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയാക്കിയത്. വിമാനത്താവളത്തിന്റെ ഒന്നാം ഘട്ടം ആഭ്യന്തര പ്രവർത്തനങ്ങൾക്കായുള്ളതാണ്. ഇതിന്റെ കാലിബ്രേഷൻ പൂർത്തിയായി കഴിഞ്ഞാൽ ഉടൻ പ്രവർത്തനം ആരംഭിക്കും. എൽ- ഫെയ്സ് എന്നറിയപ്പെടുന്ന ഒന്നാം ഘട്ടത്തിൽ റൺവേയുടെ വീതി കൂട്ടൽ, വിപുലീകരണം തുടങ്ങിയ പണികളാണ് പൂർത്തിയാക്കാനുളളത്.
ആദ്യഘട്ടം പൂർത്തിയാകുന്നതോടെ വിമാനത്താവളത്തിൽ നാല് എയർബസ് എ320 വിമാനങ്ങൾ കൈകാര്യം ചെയ്യാൻ സാധിക്കും. 6,250 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ടെർമിനലും ഈ ഘട്ടത്തിൽ ഉൾപ്പെടും. ഈ ടെർമിനലിന് പ്രതിവർഷം 600,000 യാത്രക്കാരെ വരെ കൈകാര്യം ചെയ്യാൻ സാധിക്കും. ഒരേ സമയം 300 പേരെയും ഉൾക്കൊള്ളാൻ സാധിക്കും.
ടെർമിനലിൽ എട്ട് ചെക്ക്-ഇൻ കൗണ്ടറുകളും മൂന്ന് കൺവെയർ ബെൽറ്റുകളുമാണ് ഉള്ളത്. രണ്ട് അറൈവൽ ഏരിയയും ഒരു ഡിപ്പാർച്ചർ ഏരിയയും ഉണ്ടാകും. കൂടാതെ ടെർമിനലിന്റെ വാസ്തുവിദ്യയിൽ രാമായണത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള ചുവർചിത്രങ്ങളും കലാസൃഷ്ടികളും ഉണ്ടായിരിക്കും. മേൽക്കൂരയിൽ ഗോപുരങ്ങളും സ്ഥാപിക്കും.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]