
കൊച്ചി: വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ കെ.എസ്.യു നേതാവ് അന്‍സില്‍ ജലീലിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഒരാഴ്ചക്കുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്പില് ഹാജരാകാന്‍ അന്സിലിന് ഹൈക്കോടതി നിര്‍ദേശം നല്കി. ചോദ്യം ചെയ്യലിനിടെ അറസ്റ്റ് രേഖപ്പെടുത്തുകയാണെങ്കില്‍ രണ്ട് പേരുടെ ആള്‍ജാമ്യത്തില്‍ വിട്ടയക്കണമെന്നും കോടതി നിര്‍ദേശിച്ചു.കേസില്‍ തന്നെ മനപ്പൂര്‍വം പ്രതിചേര്‍ത്തതാണെന്നും അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ അറസ്റ്റ് തടയണമെന്നുമായിരുന്നു അന്‍സിലിന്റെ ആവശ്യം.
കേസില്‍ അന്‍സിലിന്റെ അറസ്റ്റ് ഹൈക്കോടതി ഇന്നലെ തടഞ്ഞിരുന്നു.ഹരജി രണ്ടാഴ്ചയ്ക്ക് ശേഷം ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ച് വീണ്ടും പരിഗണിക്കും. വ്യാജരേഖ ചമയ്ക്കല്‍, വഞ്ചനാക്കുറ്റമടക്കം അഞ്ചു വകുപ്പുകള്‍ ചേര്‍ത്താണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് അന്‍സിലിനെതിരെ കേസെടുത്തിരിക്കുന്നത്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]