
ജമ്മു: പട്നയില്‍ നടന്ന പ്രതിപക്ഷകക്ഷികളുടെ യോഗത്തെ ‘ഫോട്ടോ സെഷന്’ എന്ന് പരിഹസിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം അസാധ്യമാണെന്നും അടുത്ത ലോക്സഭാതിരഞ്ഞെടുപ്പില്‍ അവര്‍ കനത്ത തിരിച്ചടി നേരിടുമെന്നും അമിത് ഷാ പറഞ്ഞു.ജമ്മുവില്‍ പൊതുജനറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ. എല്ലാത്തിനേയും വിമര്‍ശിക്കുന്ന ശീലമാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കുള്ളതെന്നും അമിത് ഷാ കുറ്റപ്പെടുത്തി.’പട്നയില്‍ ഒരു ഫോട്ടോ സെഷന് അരങ്ങേറുകയാണ്.
2024-ല്‍ ബിജെപിയേയും എന്‍ഡിഎയേയും മോദിയേയും എതിരിടുമെന്ന സന്ദേശം കൈമാറാന്‍ എല്ലാ പ്രതിപക്ഷകക്ഷി നേതാക്കളും ഒരേ തട്ടില്‍ ഒത്തുകൂടിയിരിക്കുകയാണ്. നിങ്ങളുടെ ഐക്യമെന്നത് ഏറെക്കുറെ അസാധ്യമായ ഒരു സംഗതിയാണ്. അഥവാ അത് സാധ്യമായാല്‍ 2024-ല്‍ നിങ്ങള്‍ ജനങ്ങളുടെ മുന്നില്‍വരണം, മുന്നൂറിലധികം സീറ്റുകളിലെ വിജയത്തോടെ മോദിയുടെ വിജയമുണ്ടാകും. ഇതാണ് പ്രതിപക്ഷകക്ഷിനേതാക്കളോട് എനിക്ക് പറയാനുള്ളത്’, അമിത് ഷാ പറഞ്ഞു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]