
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. മാധ്യമങ്ങള്‍ തങ്ങള്‍ക്ക് ഇഷ്ടമുള്ളത് മാത്രം റിപ്പോര്‍ട്ട് ചെയ്താല്‍ മതിയെന്നാണ് സിപിഎമ്മിന്റെ നിലപാട്. അടിയന്തരാവസ്ഥയെ അനുകരിക്കുകയാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരെന്നും സുരേന്ദ്രന് പ്രസ്താവനയില്‍ പറഞ്ഞു. സിപിഎമ്മിന്റെ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ഇരയാവുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് വേണ്ടി ബി.ജെ.പി ശബ്ദിക്കും. ഇത് ക്യൂബയോ ചൈനയോ അല്ല കേരളമാണെന്ന് എം.വി ഗോവിന്ദന് മനസിലാക്കണം.
ഭീഷണിക്ക് മുമ്പില്‍ ഇവിടുത്തെ ജനങ്ങള്‍ മുട്ടുമടക്കില്ല. തുടര്‍ഭരണം എന്നത് എന്തും ചെയ്യാനുള്ള ലൈസന്‍സല്ല. അഴിമതിയും കെടുകാര്യസ്ഥതയും മറക്കാനാണ് സി.പി.എം മാധ്യമങ്ങളോട് കുതിര കയറുന്നത്. എന്നാല്‍ ജനങ്ങള്‍ എല്ലാം മനസിലാക്കി കഴിഞ്ഞു. എസ്.എഫ്.ഐ നടത്തുന്ന തട്ടിപ്പുകള്‍ക്കെതിരെ കോണ്‍ഗ്രസിന്റെ യുവജന-വിദ്യാര്‍ഥി സംഘടനകള്‍ സമരം ചെയ്യാത്തത് അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയമാണ്.എ.ബി.വി.പിയും യുവമോര്‍ച്ചയും മാത്രമാണ് സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് എസ്.എഫ്.ഐ തട്ടിപ്പിനെതിരെ തെരുവില്‍ സമരം ചെയ്യുന്നതെന്നും കെ.സുരേന്ദ്രന് പറഞ്ഞു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]