
പുല്ലൂരാംപാറ — പൊതുസമൂഹത്തിൽ വായനയുടെ വിത്തു വിതച്ച് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി. സ്കൂൾ വിദ്യാർഥികൾ മാതൃകയായി. വായനാ വാരാചരണത്തിന്റെ ഭാഗമായി പുസ്തകങ്ങളുമായി പൊതു സമൂഹത്തിലേക്കിറങ്ങിച്ചെന്ന് വിദ്യാർത്ഥികൾ സമൂഹവായനക്ക് തുടക്കം കുറിച്ചു.
പുല്ലൂരാംപാറ പള്ളിപ്പടിയിലെ വ്യാപാരികൾക്കും ഓട്ടോ ഡ്രൈവർമാർക്കും ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്തു. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് പുസ്തക വിതരണം ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ സിബി കുര്യാക്കോസ്, പി ടി എ പ്രസിഡന്റ് സിജോ മാളോല, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ജയ്സൺ, ജോർജ് വണ്ടനാംതടത്തിൽ, തങ്കച്ചൻ പാട്ടശ്ശേരി, ജോർജ് നടുവത്താനി, ഷൈജു മുണ്ടയ്ക്കൽ, ലിജോ കുന്നേൽ തുടങ്ങിയവർ പങ്കെടുത്തു. അധ്യാപകരായ അബ്ദുൾ റഷീദ്, പിന്റോ തോമസ്, നീനു മരിയ ജോസ്, ലസിത ടി.കെ, അജി ജോസഫ് എന്നിവർ പരിപാടിക്കു നേതൃത്വം നൽകി.
മുതിർന്നവർക്കിടയിൽ വിദ്യാഭ്യാസ കാലഘട്ടത്തിനു ശേഷം മറന്നു പോയ വായനാശീലം തിരികെ കൊണ്ടുവരിക, ഒഴിവു സമയങ്ങൾ വായനയിലൂടെ ഫലപ്രദമാക്കുക, മൊബൈൽ ഫോൺ ഉപയോഗം നിയന്ത്രിക്കുക തുടങ്ങിയവ സമൂഹവായന ലക്ഷ്യമിടുന്നു. വിദ്യാർത്ഥികൾ തന്നെ പുസ്തക രജിസ്റ്റർ സൂക്ഷിക്കുകയും വിതരണം ചെയ്യുകയും നിശ്ചിത ഇടവേളകളിൽ തിരികെ ശേഖരിക്കുകയും ചെയ്യുന്ന രീതിയിലാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]