
പതങ്കയത്ത് നിയന്ത്രണം കടുപ്പിച്ച് കോടഞ്ചേരി പോലീസ് ; പരിശോധന കർശനമാക്കി
കോടഞ്ചേരി- നാരങ്ങാത്തോട് പതങ്കയത്തിലേക്ക് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ എതിർപ്പിനെ അവഗണിച്ച് പുഴയിലേക്ക് വരുന്നവരെ കർശ്ശനമായി താക്കീത് ചെയ്തും,ബോധവൽക്കരണം നടത്തിയും കോടഞ്ചേരി പോലീസ് തിരിച്ചയച്ചു.
ഇന്നലയും എല്ലാ അറിയിപ്പുകളേയും അവഗണിച്ച് നൂറ് കണക്കിനാളുകളാണ് പതങ്കയം സന്ദർശിക്കാൻ എത്തിയത്. എന്നാൽ പ്രവേശനകവാടമായ നാരങ്ങാത്തോട് വെച്ച് തന്നെ കോടഞ്ചേരി പോലീസ് സ്റ്റേഷൻ എസ് ഐ അഭിലാഷിന്റെ നേതൃത്വത്തിൽ സഞ്ചാരികളെ തിരിച്ചയച്ചു.
അനധികൃതമായ ഇവിടേക്ക് പ്രവേശിക്കുന്നവർ ജില്ല ദുരന്ത നിവാരണ അതോറിറ്റിയുടെ ശിഷാ നടപടികൾക്ക് വിധേയമാകുമെന്നും എസ് ഐ അറിയിച്ചു.
കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി ഉണ്ടായതായ മലവെള്ളപ്പാച്ചിലിൽ പുഴയിൽ കുടുങ്ങിയ 2 പേരെ ഏറെ പണിപ്പെട്ടാണ് രക്ഷപെടുത്തുവാൻ സാധിച്ചത് .
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]