
തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 78-ാം പിറന്നാള്‍. ഇക്കുറിയും പതിവുപോലെ പ്രത്യേക ആഘോഷങ്ങളൊന്നും ഇല്ല. പിറന്നാള്‍ദിനം ഔദ്യോഗിക വസതിയില്‍ ബന്ധുക്കള്‍ക്കും മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കും വീട്ടുകാര്‍ പായസം നല്കുന്ന പതിവുണ്ട്. വീട്ടില്‍ മധുരവിതരണം മാത്രമാണുണ്ടാവുക. രാവിലെ പതിവ് മന്ത്രിസഭായോഗത്തിന് ശേഷം സര്‍ക്കാരിന്റെ വന്‍കിട പദ്ധതികളുടെ അവലോകനയോഗത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കും.
ഔദ്യോഗിക രേഖകള്‍ പ്രകാരം 1945 മാര്‍ച്ച് 21നാണ് പിണറായി വിജയന്റെ പിറന്നാള്‍. എന്നാല്‍ യഥാര്‍ത്ഥ ജന്മദിനം 1945 മെയ് 24 എന്ന് പിണറായി വിജയന് തന്നെയാണ് അറിയിച്ചത്. മുണ്ടയില്‍ കോരന്- കല്യാണി ദമ്പതികളുടെ മകനായി 1945 മേയ് 24ന് കണ്ണൂരിലെ പിണറായിയിലാണ് മുഖ്യമന്ത്രിയുടെ ജനനം. പിണറായിവിജയന് മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയിട്ട് നാളെ ഏഴു വര്‍ഷം പൂര്‍ത്തിയാകുകയാണ്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]