
പാലക്കാട്: മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്റെ കൊല്ലത്തെ സംഭരണ കേന്ദ്രത്തിലെ തീ പിടുത്തതിന് കാരണം കോര്‍പ്പറേഷന്റെ ഗുരുതര അനാസ്ഥയെന്ന് ഫയര്‍ഫോഴ്സ് മേധാവിയുടെ റിപ്പോര്‍ട്ട്. 2022ലെ ഫയര്‍ ഓഡിറ്റില്‍ നല്കിയ നിര്‍ദ്ദേശങ്ങളൊന്നും നടപ്പാക്കാത്തതാണ് കാരണമെന്നാണ് റിപ്പോര്‍ട്ട്. സമാനമായ വീഴ്ച തുമ്പയിലും ഉണ്ടായതെന്നാണ് ഫയര്‍ഫോഴ്സിന്റെയും ഒപ്പം പോലീസിന്റെയും വിലയിരുത്തല്‍.
ഒരാഴ്ചക്കിടെയുണ്ടായ രണ്ട് വന്‍ തീപിടുത്തങ്ങള്‍. രണ്ടിലും മെഡിക്കല്‍ സര്‍വ്വീസസ് കോര്പ്പേറഷന് പ്രതിക്കൂട്ടിലാണ്. കെഎംഎസ് സിഎലിന്റെ ഗുരുതര വീഴ്ച അക്കമിട്ട് നിരത്തിയാണ് ഫയര്‍ഫോഴ്സ് മേധാവി ബി സന്ധ്യയുടെ റിപ്പോര്‍ട്ട്. 2022ല്‍ സംഭരണകേന്ദ്രത്തില്‍ ഫയര്‍ഫോഴ്സ് സുരക്ഷാ ഓഡിറ്റ് നടത്തിയിരുന്നു. വലിയ വീഴ്ചകള്‍ അന്ന് തന്നെ കണ്ടെത്തി മതിയായ സുരക്ഷ ഒരുക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഒപ്പം നോട്ടീസും നല്‍കിയിരുന്നു. തീ പിടുത്തം ഉണ്ടായാല്‍ അണക്കാനുള്ള ഉപകരണങ്ങടക്കം കെഎംഎസ്സിഎല് ഉറപ്പാക്കണമെന്നായിരുന്നു നിര്‍ദ്ദേശം. പക്ഷെ ഒന്നും നടപ്പാക്കിയില്ല. അതാണ് തീ പിടുത്തത്തിന്റെ കാരണമെന്നാണ് ഫയര്‍ഫോഴ്സ് മേധാവി സര്‍ക്കാറിന് നല്കിയ റിപ്പോര്‍ട്ട്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]