
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജിയെ സന്ദര്‍ശിച്ച് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ഉപമുഖ്യമന്ത്രി തേജസ്വി യാദവും. പശ്ചിമ ബംഗാള്‍ സംസ്ഥാന സെക്രട്ടറിയേറ്റിലെത്തിയാണ് ഇരുവരും മമതയെ കണ്ടത്. കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ നിതീഷും തേജസ്വിയും സന്ദര്‍ശിച്ചിരുന്നു.
പ്രതിപക്ഷ സഖ്യനീക്കങ്ങളെ കുറിച്ചായിരുന്നു അന്നത്തെ ചര്‍ച്ചകള്‍. വ്യത്യസ്ത പ്രതിപക്ഷ പാര്‍ട്ടികളെ ബന്ധപ്പെടാനുള്ള ഉത്തരവാദിത്തം ഈ യോഗത്തില്‍ വീതംവെച്ചെന്നാണ് വിവരം. ശിവസേന, എന്‍സിപി, ജെഎംഎംഎം പോലുള്ള പാര്‍ട്ടികളോട് കോണ്‍ഗ്രസ് സംസാരിക്കും. ബിജെപിയോടും കോണ്‍ഗ്രസിനോടും ഒരേ നിലപാട് എടുക്കുന്ന പാര്‍ട്ടികളോട് നിതീഷ് കുമാര്‍ സംസാരിക്കും. ഇതില്‍ ആംആദ്മി പാര്‍ട്ടിയും ഉള്‍പ്പെടും. കോണ്‍ഗ്രസ് നേതാക്കളെ കണ്ട അന്ന് രാത്രി തന്നെ അരവിന്ദ് കെജ്രിവാളിനെ നിതീഷ് കുമാര്‍ സന്ദര്‍ശിച്ചിരുന്നു.
താന്‍ പൂര്‍ണ്ണമായും നിതീഷിനോടൊപ്പമാണെന്ന് കൂടിക്കാഴ്ചക്ക് ശേഷം കെജ്രിവാള് പറഞ്ഞിരുന്നു. എല്ലാ പ്രതിപക്ഷ കക്ഷികളും ഒരുമിച്ചു നില്‍ക്കുകയും കേന്ദ്രത്തിലെ സര്‍ക്കാരിനെ മാറ്റുകയും ചെയ്യേണ്ടത് അത്യാവശമാണെന്നും അദ്ദേഹം പറഞ്ഞു. ബിആര്‍എസിന്റെ കെ ചന്ദ്രശേഖര്‍ റാവുവിനെയും തൃണമൂല്‍ കോണ്‍ഗ്രസിന്റെ മമത ബാനര്‍ജിയെയും കാണുന്ന ഉത്തരവാദിത്വം നിതീഷ് കുമാറിനാണ്. കോണ്‍ഗ്രസുമായുള്ള ബന്ധങ്ങള്‍ക്ക് ഇരുപാര്‍ട്ടികളും താല്പര്യക്കുറവ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. ഇത് പ്രകാരമാണ് മമതയെ നിതീഷ് സന്ദര്‍ശിച്ചതെന്നാണ് നിരീക്ഷകര്‍ പറയുന്നത്.
എസ്പി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവുമായും ഇരുവരും കൂടിക്കാഴ്ച നടത്തും. ഇരുവരും ഉടന്‍ തന്നെ ലഖ്നൗവിലേക്ക് തിരിക്കുമെന്നാണ് സൂചന. ഖാര്‍ഗെയുമായി നടന്ന അഖിലേഷിനോട് സംസാരിക്കേണ്ട ഉത്തരവാദിത്വം നല്‍കിയിരുന്നത് തേജസ്വി യാദവിനായിരുന്നു. കോണ്‍ഗ്രസുമായി സഖ്യത്തിനില്ല എന്ന നിലപാടില്‍ നില്ക്കുന്ന അഖിലേഷിനെ സഖ്യത്തിന്റെ ഭാഗമാക്കുക എന്നതായിരിക്കും നിതിഷും തേജസ്വിയും നേരിടുന്ന വെല്ലുവിളി.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]