
ഹൈദരാബാദ്: തെലുങ്ക് നടന് ശരത് ബാബു ഗുരുതരാവസ്ഥയില്‍. അണുബാധയെ തുടര്‍ന്ന് വൃക്ക, ശ്വാസകോശം, കരള്‍ തുടങ്ങിയ അവയവങ്ങളുടെയെല്ലാം പ്രവര്‍ത്തനം തകരാറിലായ അവസ്ഥയിലാണ് നടന്. മൂന്ന് ദിവസമായി വെന്റിലേറ്ററില്‍ തുടരുന്ന ശരത് ബാബുവിന്റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയില്ലെന്ന് റിപ്പോര്‍ട്ടുകള്‍. അണുബാധയെ തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമായ ശരത് ബാബുവിനെ കഴിഞ്ഞ ദിവസമാണ് ബെംഗളൂരുവില്‍ നിന്ന് ഹൈദരാബാദിലേക്ക് മാറ്റിയത്.
നിലവില്‍ ഹൈദരാബാദിലെ എഐജി ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം. തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി ഭാഷകളില്‍ ശരത് ബാബു അഭിനയിച്ചിട്ടുണ്ട്. ഡെയ്സി, ശരപഞ്ജരം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കും പരിചിതനാണ് ശരത് ബാബു. അണ്ണാമലൈ, മുത്തു, ബാബ, ആളവന്താന്, മഗധീര തുടങ്ങി 200ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]