
നടീ-നടന്മാര് സിനിമയുടെ എഡിറ്റില്‍ ഇടപെടുന്നത് പുതിയ സംഭവമല്ലെന്ന് സംവിധായകന് ആഷിഖ് അബു. ഇപ്പോഴാണ് ഇക്കാര്യം പുറത്തു പറയാന്‍ അണിയറപ്രവര്‍ത്തകര്‍ തയ്യാറായത് എന്നും ഇക്കാര്യത്തില്‍ ഫെഫ്കയ്ക്കൊപ്പമാണ് താനെന്നും ആഷിഖ് അബു പറഞ്ഞു. ‘നീലവെളിച്ചം’ സിനിമയുടെ ഗള്‍ഫ് റിലീസിന്റെ ഭാഗമായി ദുബായില്‍ നടന്ന മാധ്യമ സമ്മേളനത്തിലാണ് ആഷിഖിന്റെ പ്രതികരണം. എഡിറ്റിങ് കാണിക്കണമെന്ന് വാശിപിടിക്കുന്ന ‘ചില’ നടന്മാര് ആരൊക്കെയാണെന്ന് ആരോപണം ഉന്നയിച്ചവര്‍ വെളിപ്പെടുത്തണമെന്ന് നടന് ടോവിനോ തോമസും അഭിപ്രായപ്പെട്ടു. റീമ കല്ലിങ്കല്‍, ഷൈന്‍ ടോം ചാക്കോ, സഹനിര്‍മാതാക്കളായ സജിന്‍, അബ്ബാസ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.
‘നടീ-നടന്മാര് ഒരേ സമയം പല സിനിമകള്‍ക്ക് തീയതി കൊടുക്കുന്നുണ്ട്. ചിത്രീകരിച്ച ഭാഗങ്ങളുടെ എഡിറ്റ് കാണിച്ചാല്‍ മാത്രമേ അവര്‍ തുടര്‍ന്നഭിനയിക്കാന്‍ തയ്യാറാകുന്നുള്ളൂ. എന്നാല്‍ പണം മുടക്കിയ നിര്‍മ്മാതാക്കളെ മാത്രമെ സിനിമയുടെ എഡിറ്റ് കാണിക്കൂ എന്നാണ് ഫെഫ്കയുടെ തീരുമാനം. സര്‍ഗാത്മകമായ ചര്‍ച്ചകള്‍ക്ക് നടന്മാര്ക്ക് അവസരം നല്‍കും’, എന്നാണ് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന് മാധ്യമങ്ങളോട് പറഞ്ഞത്.
The post ‘നടന്മാര് സിനിമയുടെ എഡിറ്റില്‍ ഇടപെടുന്നത് പുതിയതല്ല’; ഫെഫ്കയ്ക്കൊപ്പമെന്ന് ആഷിഖ് അബു appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]