ദാദ്ര: ദേശീയപതാക ഉപയോഗിച്ച് കോഴിയിറച്ച വൃത്തിയാക്കിയ യുവാവ് അറസ്റ്റില്‍. കേന്ദ്രഭരണ പ്രദേശമായ ദാദ്ര ആന്‍ഡ് നാഗര്‍ഹവേലിയിലെ സില്‍വാസയിലാണ് സംഭവം.
ഇറച്ചിക്കടയില്‍ തൊഴിലാളിയായ ഇയാള്‍ ദേശീയപതാക ഉപയോഗിച്ച് കോഴിയിറച്ചി വൃത്തിയാക്കുന്ന വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.
ദേശീയപതാകയെ അവഹേളിച്ചതിനാണ് ഇയാള്‍ക്കെതിരേ സില്‍വാസ കേസെടുത്തിരിക്കുന്നത്. വ്യാഴാഴ്ചയാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.
കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. പൊതുസ്ഥലത്തോ മറ്റെവിടെയെങ്കിലുമോ വെച്ച് ദേശീയ പതാക കത്തിക്കുക, കീറുക, മലിനപ്പെടുത്തുക, വികൃതമാക്കുക, ചവിട്ടുക തുടങ്ങിയവയൊക്കെ കുറ്റകരമാണ്.
കുറ്റം തെളിഞ്ഞാല്‍ പ്രതിക്ക് മൂന്നു വര്‍ഷം തടവോ പിഴയോ രണ്ടുംകൂടിയോ ശിക്ഷയായി ലഭിക്കാവുന്നതാണ്. The post ദേശീയപതാക ഉപയോഗിച്ച് കോഴിയിറച്ചി വൃത്തിയാക്കിയ യുവാവ് അറസ്റ്റില്‍ appeared first on Malayoravarthakal.
source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]