
സ്വന്തം ലേഖകൻ
തൃശൂർ: ഹോട്ടലിൽ നിന്ന് പാർസൽ വാങ്ങിയ ഭക്ഷണം കഴിച്ചതിനെ തുടർന്ന് തൃശൂരിൽ ഭക്ഷവിഷബാധയേറ്റു ഗൃഹനാഥന് ദാരുണാന്ത്യം. ചാവക്കാട് കടപ്പുറത്തെ കറുകമാട് സ്വദേശി പ്രകാശൻ(52) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചങ്ങാടിയിലെ ഹോട്ടൽ സി 5 ആണ് ആരോഗ്യവകുപ്പ് പൂട്ടി സീൽ ചെയ്തു. ഭക്ഷ്യ വിഷബാധയേറ്റവർ ഈ ഹോട്ടലിൽ നിന്നും പാർസൽ വാങ്ങിച്ച ചില്ലി ചിക്കൻ കഴിച്ചിരുന്നു എന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.
പ്രകാശന്റെ. മക്കളായ പ്രവീൺ (22), സംഗീത (16) എന്നിവർ ചികിത്സയിലാണ്. ഇവർക്ക് ഗുരുതരമായ നിലയിൽ നിർജലീകരണം സംഭവിച്ചതിനെ തുടർന്ന് ചാവക്കാട് താലൂക്ക് ആശുപത്രിയിൽ നിന്നും തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഭാര്യ രജനി ഇവരോടൊപ്പം ചൊവ്വാഴ്ച രാത്രിയിൽ ഭക്ഷണം കഴിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ഭക്ഷ്യ വിഷബാധയുടെ പ്രശ്നങ്ങൾ ഒന്നും ഇല്ല.
വയറിളക്കവും ഛർദിയും കണ്ടതിനെ തുടർന്ന് പ്രകാശനെയും മക്കളെയും ഇന്നലെ ബുധനാഴ്ച ചാവക്കാട് താലൂക്ക് ആശുപത്രിയിൽ കാണിച്ച് മരുന്ന് വാങ്ങിച്ച് വീട്ടിലേക്ക് തിരിച്ചു പോരുകയായിരുന്നു. ഇന്ന് രാവിലെ പ്രകാശന്റെ നില ഗുരുതരമായതിനെ തുടർന്ന് ചാവക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ഹോട്ടലിൽ നിന്നും അധികൃതർ ഫുഡ് സാമ്പിൾ ശേഖരിച്ചു. മുൻകരുതൽ നടപടി എന്ന നിലയിലാണ് ഹോട്ടൽ തത്കാലികമായി അടച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]