
ന്യൂഡല്‍ഹി: മാനനഷ്ടക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി വിധിക്കു സ്റ്റേ വന്നില്ലെങ്കില്‍ രാഹുല്‍ ഗാന്ധിയുടെ എംപി സ്ഥാനം നഷ്ടമാകും. രണ്ട് വര്‍ഷത്തെ തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ട രാഹുല്‍ ഗാന്ധി, രണ്ട് വര്‍ഷമോ അതിലേറെയോ തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ടാല്‍ പാര്‍ലമെന്റ് അംഗത്വം നഷ്ടപ്പെടുമെന്നാണ് ജനപ്രാതിനിധ്യ നിയമപ്രകാരം വ്യവസ്ഥ.
ഐപിസി 504 പ്രകാരം, രാഹുല്‍ കുറ്റക്കാരനെന്ന് കണ്ടെത്തി. സൂറത്ത് ചീഫ് മജിസ്ട്രേറ്റ് എച്ച്എച്ച് വര്‍മ്മയാണ് വിധി പ്രസ്താവന നടത്തിയത്. വിധി കേള്‍ക്കാന്‍ രാഹുലും കോടതിയില്‍ എത്തിയിരുന്നു. 10,000 രൂപ കെട്ടിവെച്ച് കേസില്‍ ഇന്ന് തന്നെ ജാമ്യം ലഭിച്ചു. എന്നാല്‍, മേല്‍ക്കോടതി വിധി അനുസരിച്ചായിരിക്കും രാഹുലിന്റെ ലോകസഭാംഗത്വം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനം ഉണ്ടാകുക.
ബിജെപി സര്‍ക്കാരിനെ ഭരണത്തില്‍നിന്ന് താഴെയിറക്കാന്‍ മോദിക്കെതിരേ നിരന്തര ആരോപണങ്ങള്‍ ഉയര്‍ത്തി രാജ്യത്തുടനീളം കോണ്‍ഗ്രസ് കൊണ്ടുപിടിച്ച പ്രചാരണം നടത്തവെ 2019 ഏപ്രില്‍ 13നായിരുന്നു രാഹുലിന്റെ വിവാദ പരാമര്‍ശം. കര്‍ണാടകയിലെ കോലാറില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച റാലിയിലും മോദിയെ കടന്നാക്രമിച്ചുള്ള പ്രസംഗത്തിനിടെയായിരുന്നു പരാമര്‍ശം. നികുതി വെട്ടിപ്പ് കേസില്‍ പ്രതിയായ ഐപിഎല്‍ മുന്‍ ചെയര്മാന് ലളിത് മോദി, സാമ്പത്തിക തട്ടിപ്പ് കേസില്‍ രാജ്യംവിട്ട നീരവ് മോദി, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുടെയെല്ലാം പേരിനൊപ്പം മോദി എന്ന പേര് വന്നത് ചൂണ്ടിക്കാണിച്ച് പ്രധാനമന്ത്രിയും കള്ളനാണെന്ന് വിമര്‍ശിച്ചായിരുന്നു രാഹുലിന്റെ പരിഹാസം.
എന്നാല്‍ രാഹുലിന്റെ പരാമര്‍ശം മോദി സമുദായത്തില്‍ നിന്നുള്ളവരെ അപമാനിക്കുന്നതാണെന്ന് കാണിച്ച് ബിജെപി നേതാവും സൂറത്ത് വെസ്റ്റ് മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംഎല്‍എയുമായ പൂര്‍ണേഷ് മോദി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തതോടെ സ്ഥിതിമാറി. രാഹുലിന്റെ പരാമര്‍ശം തനിക്ക് വ്യക്തിപരമായി മാനഹാനിയുണ്ടായെന്നും മോദി സമുദായത്തിലുള്ള എല്ലാവരേയും അപമാനിക്കുന്നതിന് തുല്യമാണെന്നും ചൂണ്ടിക്കാണിച്ചായിരുന്നു പൂര്‍ണേഷ് മോദി കോടതിയെ സമീപിച്ചത്. തുടര്‍ന്ന് രാഹുലിനെ ഉള്‍പ്പെടെ വിളിച്ചുവരുത്തി കോടതി കേസില്‍ വാദം കേട്ടു. മൂന്ന് തവണ രാഹുല്‍ കോടതിയില്‍ നേരിട്ട് ഹാജരായി.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]