
തൃശൂര്‍: ചേര്‍പ്പില്‍ മദ്യപിച്ചു ബഹളം വച്ച സഹോദരനെ യുവാവ് കൊന്നു കുഴിച്ചുമൂടി. ബാബു എന്നയാളാണ് കൊല്ലപ്പെട്ടത്. സഹോദരന് സാബു കുറ്റം സമ്മതിച്ചു.
ശനിയാഴ്ച രാത്രിയിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ബാബുവിനെ കൊലപ്പെടുത്തിയശേഷം മൃതദേഹം ആളൊഴിഞ്ഞ പറമ്പില്‍ കുഴിച്ചിടുകയായിരുന്നു.
മൃതദേഹത്തിന്റെ കൈ പുറത്തുകണ്ട നാട്ടുകാരാണ് പൊലീസില്‍ വിവരം അറിയിച്ചത്. ബാബുവിനെ കാണാനില്ലെന്ന് മാതാപിതാക്കള്‍ രണ്ട് ദിവസം മുന്‍പ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]