
മാന്നാർ> കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. തിരുവൻവണ്ടൂർ തെക്കെടത്ത് വീട്ടിൽ എബ്രഹാം കുര്യാക്കോസ് (ബാബു 46) ആണ് മരിച്ചത്. പെയിന്റിംഗ് തൊഴിലാളി ആയിരുന്നു. വ്യാഴാഴ്ച രാവിലെ ബുധനൂർ പാണ്ടനാട് റോഡിൽ മേക്കര ജങ്ഷനിലാണ് അപകടം നടന്നത്.
പാണ്ടനാട് ഭാഗത്ത് നിന്ന് ബുധനൂർ ഭാഗത്തേക്ക് ജോലിക്ക് പോകവെ എതിരെ വന്ന കാറുമായി ബൈക്ക് കൂട്ടി ഇടിക്കുകയായിരുന്നു. പരിക്കേറ്റ എബ്രഹാമിനെ ഉടൻ തന്നെ പരുമലയിൽ ഉള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാന്നാർ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം പരുമല ആശുപത്രി മോർച്ചറിയിൽ. ഭാര്യ: രമ്യ. മക്കൾ: ആൽബിൻ, കുര്യാക്കോസ്, അയോണ കുര്യാക്കോസ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]