
ദുബായ്: വിവാഹമോചനം നല്‍കിയില്ലെങ്കില്‍ നഗ്നയായി പുറത്തേക്കിറങ്ങുമെന്ന് ഭര്‍ത്താവിനെ ഭീഷണിപ്പെടുത്തി സൗദി യുവതി. ഒടുവില്‍ ഗത്യന്തരമില്ലാതെ ഭര്‍ത്താവ് ഭ്യര്യക്ക് വിവാഹമോചനം നല്കി. ബന്ധം വേര്‍പ്പെടുത്തണമെന്ന നിലപാടില്‍ സൗദി വനിത വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതിരുന്നതോടെ വിവാഹ മോചനമല്ലാതെ ഭര്‍ത്താവിന് മറ്റ് മാര്‍ഗങ്ങളില്ലായിരുന്നു.
അനുകൂലമായി പ്രതികരിച്ചില്ലെങ്കില്‍ ചുറ്റും വിവസ്ത്രയായി നടക്കുമെന്ന ഭീഷണിയും ഇയാളുടെ മനംമാറ്റത്തിന് കാരണമായി. പിന്നാലെ തന്റെ സമ്മതമില്ലാതെയാണ് വിവാഹമോചനം നടന്നതെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഭര്‍ത്താവ് ശരിയ കോടതിയില്‍ പരാതി നല്കി. എന്നാല്‍ ശരിയ അടിസ്ഥാനപ്പെടുത്തിയുള്ള വിവാഹമോചനം നടന്നുവെന്ന് കോടതി സ്ഥിരീകരിച്ചു.
സൗദി അറേബ്യയില്‍ അടുത്തിടെയായി വിവാഹമോചന നിരക്ക് ഉയര്‍ന്നിട്ടുണ്ട്. ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിക്സിന്റെ കണക്കുപ്രകാരം ഓരോ മണിക്കൂറിലും ഏഴ് വിവാഹമോചന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ 10 വര്‍ഷത്തനിടെ നിരക്കില്‍ 60 ശതമാനം വര്‍ധനയുണ്ടായെന്നും അതോറിറ്റി വ്യക്താക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]