
കൊച്ചി> ദിനംത്തോറും മാറുകയും വികസിക്കുകയും ചെയ്യുന്ന ചെയ്യുന്ന ലോകത്തിന് വേഗത അനിവാര്യമാണെന്നും ട്രെയിനിന്റെ കാര്യത്തിലും വേഗതകൂടിയവ വേണമെന്നും സാമൂഹ്യപ്രവർത്തകനായ മൈത്രേയൻ. ആളുകൾക്ക് വേഗത്തിൽ സഞ്ചരിക്കാൻ അത് സിൽവർ ലൈനോ അതിവേഗപാതയോ ഏതാണ് യോജിച്ചതെങ്കിൽ അതുതന്നെ വരണം.
50 കൊല്ലങ്ങൾക്ക് മുന്നേതന്നെ മറ്റ് രാജ്യങ്ങളിൽ വേഗതയേറിയ ട്രെയിനുകൾ വന്നുകഴിഞ്ഞു. ഇന്നുള്ള റോഡുകളും പാലങ്ങളും റെയിൽവേ പാതകളുമെല്ലാം അത്തരത്തിൽ വേഗത കൂട്ടാൻ വേണ്ടി കൊണ്ടുവന്നതാണ്. അന്നൊന്നുമില്ലാത്ത പാരിസ്ഥിതിക പ്രശ്നം ഇന്നുണ്ടാകുമെന്ന് പറയുന്നത് ശരിയല്ല. പല രംഗത്തും വേഗതകൂടിയതിന്റെ സൗകര്യം അനുഭവിക്കുന്നവരാണ് ഇപ്പോൾ കെ റെയിലിനെതിരെ നിൽക്കുന്നത്.
ഇ ശ്രീധരനാണ് അത്തരത്തിൽ ഇരട്ടത്താപ്പ് കളിക്കുന്നതിൽ മുന്നിൽ. മുൻ യുഡിഎഫ് സർക്കാർ ഇരുന്നപ്പോൾ അതിവേഗ പാതവേണമെന്ന് കാണിച്ച് അതിന്വേണ്ടി റിപ്പോർട്ട് തയ്യാറാക്കിയ ഇ ശ്രീധരൻ ഇപ്പോൾ സിൽവർ ലൈനെതിരെ തിരിഞ്ഞിരിക്കുന്നത് രാഷ്ട്രീയ ലക്ഷ്യംമാത്രം വെച്ചാണ്. കൊങ്കൺ പാതക്ക് വേണ്ടി നിരവധി പാലങ്ങളും തുരങ്കങ്ങളും ഉണ്ടാക്കിയല്ലോ. അന്നൊന്നും പരിസ്ഥിതിവാദവും പരിസ്ഥിതി ദോഷവും ഉണ്ടായിരുന്നില്ലേ .
നാടിന് ആവശ്യമായ പദ്ധതികൾ തീരുമാനിക്കേണ്ടത് ജനത്തെ വിളിച്ചുകൂട്ടിയല്ല. ഒരാൾക്കൂട്ടത്തിന് നിർവ്വഹിക്കാൻ പറ്റുന്നതല്ല ഒരു പദ്ധതി ഉണ്ടാക്കൽ. അതിന് അതതു വിഷയത്തിലെ വിദഗ്ധർ തന്നെ വേണം. അവരുടെ അഭിപ്രായമാണ് പരിഗണിക്കേണ്ടത്.
ജനാധിപത്യമായി ഇത്തരം വിഷയങ്ങളിൽ ഇടപെടേണ്ടത് ഇത്തരം പദ്ധതി വരുമ്പോൾ ഭൂമിയും മറ്റും നഷ്ടമാകുന്നവർക്ക് അർഹമായ നഷ്ടപരിഹാരം വാങ്ങി നൽകുന്നതിന് വേണ്ടിയാണ്. അല്ലാതെ ആ പദ്ധതിയേ വേണ്ട എന്ന് പറയുവാനല്ല.
പണ്ട് ബ്രിട്ടീഷുകാർ ഇലക്ട്രിസിറ്റി കൊണ്ടുവരുവാനായി കുറ്റികൾ നാട്ടിയപ്പോൾ ഈ നാട്ടിയ കുറ്റികൾ ഒരുമിച്ച് വലിച്ച് ഈ പ്രദേശം അപ്പാടെ ബ്രിട്ടനോട് കൂട്ടിചേർക്കാനാണ് പരിപാടി എന്ന് പ്രചരിപ്പിച്ചവർ ഉണ്ട്. ആ ബോധമുള്ളവരുടെ പിൻമുറക്കാരാണ് ഇപ്പോൾ അന്തിചർച്ചകളിൽ വന്നിരുന്ന് വിളിച്ചുകൂവുന്നതെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ മൈത്രേയൻ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]