
ഇലക്ട്രോണിക് വേസ്റ്റുകളിൽ നിന്ന് സ്വർണം വേർതിരിച്ചെടുക്കുന്ന പദ്ധതിയുമായി യു.കെയിലെ റോയൽ മിന്റ്. നൂറ് കിലോ സ്വർണം ഇലക്ട്രോണിക് മാലിന്യങ്ങളിൽ നിന്ന് വേർതിരിക്കാനുള്ള നടപടികൾ ആരംഭിച്ച് കഴിഞ്ഞു. സൗത്ത് വെയിൽസിലെ ലാൻട്രിസാന്റിലെ പുതിയ പ്ലാന്റിലാണ് റോയൽ മിന്റ് പദ്ധതി ആരംഭിക്കുന്നത്. ഇലക്ട്രോണിക് വേസ്റ്റുകളിൽ നിന്ന് വേർതിരിച്ചെടുക്കുന്ന സ്വർണം നാണയങ്ങളും സ്വർണകട്ടികളും നിർമ്മിക്കാനാണ് റോയൽമിന്റ് ലക്ഷ്യം.
2023 മുതൽ പദ്ധതി പ്രാബല്യത്തിൽ വരുമെന്ന് റോയൽ മിന്റ് അധികൃതർ അറിയിച്ചു. കേടായ ലാപ്ടോപുകളിലെയും ഫോണുകളിലെയും സർക്യൂട്ട് ബോർഡുകളിൽ അമൂല്യമായി ലോഹങ്ങൾ ഉണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
കനേഡിയൻ സ്റ്റാർട്ടപ്പായ എറുമായി സഹകരിച്ചാണ് റോയൽ മിന്റ് ഇലക്ട്രോണിക് വേസ്റ്റുകളിൽ നിന്ന് സ്വർണം വേർതിരിച്ചെടുക്കാനുള്ള ലായനി വികസിപ്പിച്ചെടുത്തത്.
എല്ലാ സർക്യൂട്ട് ബോർഡുകളിലും ചെറിയ അളവിൽ ഇവ ഉണ്ടെന്ന് റോയൽ മിന്റ് പറയുന്നു.
ഉപയോഗശൂന്യമാകുമ്പോൾ ഇത് വലിച്ചെറിയുന്നതുകൊണ്ടാണ് വേർതിരിച്ചെടുക്കാൻ സാധിക്കാതെ ഇലക്ട്രോണിക് വേസ്റ്റുകളിൽ ലോകത്തിലെ സ്വർണത്തിന്റെ ഏഴു ശതമാനത്തിന് തുല്യമാണ്. ഇത് തിരിച്ചറിഞ്ഞാണ് ഇവയിൽ നിന്ന് സ്വർണം വേർതിരിച്ചെടുക്കാൻ പദ്ധതി ആവിഷ്കരിച്ചതെന്ന് റോയൽ മിന്റ് ചീഫ് ഗ്രോത്ത് ഓഫീസർ സീൻ മില്ലാർഡ് വ്യക്തമാക്കി. ലോകത്തെ ഇലക്ട്രോണിക് വേസ്റ്റുകൾക്ക് ഇത് ഒരു പരിഹാരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]