
ഡല്‍ഹി: കേരള മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണും. രാവിലെ പതിനൊന്ന് മണിക്ക് പാര്‍ലമെന്റില്‍ വച്ചാണ് കൂടിക്കാഴ്ച നടത്തുന്നത്. കേരളത്തിലെ ഇപ്പോള്‍ വിവാദമായ പദ്ധതിയായ കെ റെയില്‍ അടക്കമുള്ള വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ അനുകൂലമായ നിലപാട് സ്വീകരിക്കണമെന്ന് അഭ്യര്‍ഥിക്കും. ഇതോടൊപ്പം തന്നെ ശബരിമല വിമാനത്താവളം, ദേശീയ പാതാ വികസനമടക്കമുള്ള വിഷയങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും.
എന്നാല്‍ കെ റെയിലിന് എതിരെയുള്ള പ്രതിഷേധങ്ങള്‍ ഇന്നും തുടരുകയാണ്. കോണ്‍ഗ്രസ് നേതൃത്വത്തില്‍ എറണാകുളം ചോറ്റാനിക്കരയില്‍ കെ റെയിലിനെതിരെയുള്ള പ്രതിഷേധം കനക്കുകയാണ്. പലയിടത്തും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അതിരടയാള കല്ലൂകള്‍ പിഴുതുമാറ്റി. ഒരു കാരണവശാാലും കെ റെയില്‍ കല്ല് സ്ഥാപിക്കാന്‍ അനുവദിക്കില്ലന്നും കല്ല് സ്ഥാപിക്കാനെത്തിയ ഉദ്യോഗസ്ഥരെ തടയുമെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കല്ല് സ്ഥാപിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്ക് നേരെ പ്രതിഷേധം കനത്തതോടെ ഉദ്യോഗസ്ഥര്‍ കല്ല് സ്ഥാപിക്കാതെ മടങ്ങി.
എന്നാല്‍ പ്രതിഷേധങ്ങളെ സര്‍ക്കാര്‍ വളരെ ഗൗരവമായി തന്നെയാണ് കാണുന്നത്. പ്രതിഷേധങ്ങള്‍ക്കെതിരെ പ്രചരണം നടത്താനും പദ്ധതിയെക്കുറിച്ച് വിശദീക്കരിക്കാനുമാണ് സിപിഎം തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ പദ്ധതിയില്‍ നിന്ന് പിന്നോട്ട് പോകില്ല എന്ന് തന്നെയാണ് സര്‍ക്കാരിന്റെയും തീരുമാനം. പ്രതിഷേധങ്ങളെ അതെ നാണയത്തില്‍ തന്നെ പ്രതിരോധിക്കാനാണ് സിപിഎമ്മു സര്‍ക്കാരും തീരുമാനിച്ചിരിക്കുന്നത്. ആളെ കൂട്ടിയുള്ള സമരം ഇതേരീതിയില്‍ പോകുകയാണെങ്കില്‍ നമുക്ക് കാണാമെന്ന മുഖ്യമന്ത്രിയുടെ ഭീഷണിക്ക് പിന്നാലെ ഇപി ജയരാജന് സ്വരം കടുപ്പിച്ച് സമരക്കാരെ പരിഹസിച്ചു. ആര് പറയുന്നതാണ് ജനം കേള്‍ക്കുന്നതെന്ന് കാണാം എന്നാണ് മുഖ്യമന്ത്രിയുടെ വെല്ലുവിളി. സര്‍ക്കാര്‍ പൂര്‍ണ തോതില്‍ നാട്ടില്‍ ഇറങ്ങി പദ്ധതി വിശദീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]