തിരുവനന്തപുരം
ഗ്രാൻഡ് പ്രി അത്ലറ്റിക്സ് രണ്ടാംപാദത്തിൽ കേരളത്തിന്റെ പൊൻതാരങ്ങളായി എൽദോസ് പോളും ആർ അനുവും. 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ സ്വന്തം ദേശീയ റെക്കോഡ് തിരുത്തി മഹാരാഷ്ട്രയുടെ അവിനാഷ് സാബ്ലെ (8:16.21).
ട്രിപ്പിൾജമ്പിൽ ഏഷ്യൻ, കോമൺവെൽത്ത് ഗെയിംസുകൾക്കുള്ള യോഗ്യത നേടിയാണ് എൽദോ സ്വർണം നേടിയത് (16.95 മീറ്റർ). വെള്ളി നേടിയ അബ്ദുള്ള അബൂബക്കറിനും യോഗ്യതയുണ്ട്.
ആർ അനു 400 മീറ്റർ ഹർഡിൽസ് 58.53 സെക്കൻഡിൽ ഓടി ഒന്നാമതായി. 100 മീറ്ററിൽ കെ പി അശ്വിൻ വെള്ളി നേടിയപ്പോൾ വനിതകളിൽ പി ഡി അഞ്ജലി വെങ്കലം സ്വന്തമാക്കി.
400 മീറ്റർ ഹർഡിൽസിൽ എം പി ജാബിർ, 400 മീറ്ററിൽ നോഹനിർമൽ ടോം, 800 മീറ്ററിൽ മുഹമ്മദ് അഫ്സൽ, പ്രിസ്കില ഡാനിയൽ എന്നിവർ വെള്ളി നേടി. 400 മീറ്ററിൽ ജിസ്ന മാത്യുവിന് വെങ്കലമുണ്ട്.
source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]