
തിരുവനന്തപുരം> ഇന്ധനവില വര്‍ധനയുടെ പശ്ചാത്തലത്തില്‍ നിരക്ക് വര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസുടമകളുടെ അനിശ്ചിതകാല സമരം ബുധനാഴ്ച അര്‍ധരാത്രി മുതല്‍ ആരംഭിച്ചു.
സമരത്തിന്റെ പശ്ചാത്തലത്തില്‍ കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസുകള്‍ നടത്തുമെന്ന് ആന്റണി രാജു അറിയിച്ചു. നിലവില്‍ യൂണിറ്റുകളില്‍ ലഭ്യമാക്കിയിട്ടുള്ള എല്ലാ ബസുകളും സര്‍വീസ് നടത്താന്‍ സിഎംഡി നിര്‍ദേശം നല്കി. ആശുപത്രികള്‍, എയര്‍പോര്‍ട്ടുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലേക്ക് ആവശ്യാനുസരണം സര്‍വീസ് നടത്തും.
യാത്രക്കാരുടെ തിരക്ക് അനുസരിച്ച് അഡീഷണല്‍ ട്രിപ്പുകള്‍ നടത്തേണ്ടി വരുന്നതിനാല്‍ ഈ ദിവസങ്ങളില്‍ ഓപ്പറേറ്റിങ് വിഭാ?ഗം ജീവനക്കാരുടെ അവധികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. എല്ലാ ജനറല്‍ വിഭാ?ഗം ഇന്‍സ്പെക്ടര്‍മാരും സര്‍പ്രൈസ് സ്ക്വോഡ് യൂണിറ്റ് ഇന്‍സ്പെക്ടര്‍മാരും കാര്യക്ഷമമായി ബസ് പരിശോധന നടത്താനും യാത്രക്കാര്‍ക്ക് സൗകര്യപ്രദമായി യൂണിറ്റ് അധികാരികള്‍ ഷെഡ്യൂളുകള്‍ ക്രമീകരിക്കാനും നിര്‍ദേശം നല്കി.
യൂണിറ്റ് അധികാരികള്‍ യൂണിറ്റ് കേന്ദ്രീകരിച്ച് സര്‍വീസ് ഓപ്പറേഷന് മേല്‍നോട്ടം വഹിക്കുന്നതിനും ദീര്‍ഘദൂര സര്‍വീസുകള്‍ പരിശോധിച്ച് ആവശ്യമായ ക്രമീകരണങ്ങള്‍ നടത്താന്‍ മേഖലാ എക്സിക്യൂട്ടിവ് ഡയറക്ടര്‍മാരെയും ചുമതലപ്പെടുത്തി. ക്രമസമാധാന പ്രശ്നമുണ്ടായാല്‍ പൊലീസ് സഹായം തേടാനും സിഎംഡി നിര്‍ദേശിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]