
ദുബായ് : ഡെലിവറി വാഹനങ്ങൾക്ക് ലൈസൻസ് ലഭിക്കുന്നതിനുള്ള നിബന്ധനകൾ കർശനമാക്കി ദുബായ്. രാജ്യത്തെ ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നതും അമിത വേഗതയും ആണ് നിബന്ധനകൾ കർശനമാക്കാൻ തീരുമാനിച്ചതിന്റെ പ്രധാന കാരണം. ഡെലിവറി വാഹനങ്ങൾ ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നത് കാരണം നിരവധി അപകടങ്ങൾ ആണ് സംഭവിക്കുന്നത്.
ഇതിന്റെ ഭാഗമായി ദുബായിലെ വിവിധ വകുപ്പുകൾ സംയുക്തമായി മോട്ടോർ ബൈക്ക് റൈഡേഴ്സിനായി ക്യാമ്പയിൻ നടത്താൻ ആണ് തീരുമാനിച്ചിരിക്കുന്നത്. രാജ്യത്ത് ഡെലിവറി മേഖലയിൽ മോട്ടോർ ബൈക്കുകൾ ഉപയോഗിക്കുന്നത് വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കും. പ്രശ്നങ്ങൾ പരിഹരിക്കാൻ ദുബായ് റോഡ് ഗതാഗത അതോറിറ്റി ഇതുസംബന്ധിച്ച് ചർച്ച നടത്തി. യോഗത്തിൽ ദുബായ് പോലീസ് കമാൻഡർ ഇൻ ചീഫ് ലഫ്. ജനറൽ അബ്ദുല്ല ഖലീഫ അൽ മാറിയും ഡയറക്ടർ ജനറൽ മത്വാർ അൽ തായറും പങ്കെടുത്തു.
കൊറോണ കാലത്ത് ഡെലിവറി വാഹനങ്ങളുടെ ഉപയോഗം വലിയ രീതിയിൽ വർദ്ധിച്ചിരുന്നു. ഇത് വലിയ അപകടം ആണ് രാജ്യത്ത് ഉണ്ടാക്കിയത്. വാഹനങ്ങൾ തമ്മിൽ അകലം പാലിക്കാതെ യാത്ര നടത്തുക, റെഡ് സിഗ്നലുകൾ ശ്രദ്ധിക്കാതെ യാത്ര പോകുക, റോഡിലൂടെ അശ്രദ്ധമായി വാഹനം ഓടിക്കുക. എന്നിവയാണ് മിക്ക അപകടങ്ങൾക്കും കാരണം. ഈ വർഷം ആദ്യം 46 അപകടങ്ങൾ ആണ് സംഭവിച്ചത്. ഇതിൽ മൂന്ന് പേർ മരിച്ചു.
ഡെലിവറി മേഖലയിൽ സുരക്ഷിതമായ യാത്ര ഒരുക്കാൻ വേണ്ടി ശക്തമായ മുൻകരുതലും മാർഗനിർദ്ദേശങ്ങളും നൽകണം എന്ന് ആർ.ടി.എ ഡയറക്ടർ ജനറൽ മത്വാർ അൽ തായർ അഭിപ്രായപ്പെട്ടു. സുരക്ഷ ഷൂകൾ ബൈക്ക് ഓടിക്കുന്നവർ ധരിക്കണം, ഹെൽമറ്റുകൾ വെക്കണം. കൂടാതെ മോട്ടോർബൈക്കുകളിൽ സംരക്ഷണ ഉപകരണങ്ങൾ റൈഡറുകൾ എന്നിവ വെക്കണം. ട്രാഫിക് നിയമങ്ങൾ പാലിക്കുന്ന ഡെലിവറി സേവന കമ്പനികൾ ദുബായ് സർക്കാർ പുതിയ അവാർഡ് പ്രഖ്യാപിച്ചിരുന്നു.
The post റോഡ് അപകടങ്ങൾ വർദ്ധിക്കുന്നു; ഡെലിവറി വാഹനങ്ങൾക്ക് ലൈസൻസ് ലഭിക്കുന്നതിനുള്ള നിബന്ധനകൾ കർശനമാക്കി ദുബായ് appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]