കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുവരുത്തുമ്പോഴും മാസ്ക് മാറ്റാൻ സമയമായിട്ടില്ലെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ജൂലൈ, ഓഗസ്റ്റിൽ നാലാം തരംഗത്തിനു സാധ്യയുണ്ടെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പുനൽകിയിട്ടുണ്ട്.
ഈ സാഹചര്യത്തിൽ മാസ്ക് ഒഴിവാക്കുന്നതിനോടു ശാസ്ത്രീയമായി യോജിക്കാൻ സാധിക്കില്ല. നിലവിലുള്ളതു താൽക്കാലിക ശമനമാണ്.
നാലാം തരംഗത്തിന്റെ വകഭേദം ഏതു വിധത്തിലാണെന്നു മുൻകൂട്ടി പറയാൻ സാധിക്കില്ല. കോവിഡ് നിയന്ത്രണവിധേയമാക്കുന്നതിൽ സർക്കാരിനു സാങ്കേതികമായ ചില പോരായ്മകളുണ്ടായിട്ടുണ്ട്.
അടുത്ത ഘട്ടത്തിലെങ്കിലും വിദഗ്ധരുടെ അഭിപ്രായം തേടി പോരായ്മ നികത്താൻ ശ്രമിക്കണമെന്നും ഐ.എം.എ സംസ്ഥാന ഭാരവാഹികൾ പറഞ്ഞു. source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]