
പെണ്‍കുട്ടികള്‍ ആറാം ക്ലാസുവരെ പഠിച്ചാല്‍ മതിയെന്ന് താലിബാന്. താലിബാന് നേതാവ് ഹൈബത്തുള്ള അഖുന്‍സാദ. തെക്കന്‍ കാണ്ഡഹാറിലേക്ക് താലിബാന് നേതൃത്വത്തെ വിളിച്ചുവരുത്തിയ സമയത്താണ് തീരുമാനം പുറത്തുവന്നിരിക്കുന്നത്. അതേസമയം അന്താരാഷ്ട്രതലത്തില്‍ അംഗീകാരം നേടാനുള്ള താലിബാന് ശ്രമങ്ങളെ തടസ്സപ്പെടുത്താന്‍ പോന്നതാണ് തീരുമാനം. സ്കൂളുകള്‍ തുറക്കാനും പൊതുസ്ഥലത്ത് സ്ത്രീകള്‍ക്ക് അവരുടെ അവകാശം നല്‍കാനുമാണ് അന്താരാഷ്ട്രസമൂഹം താലിബാന് നേതാക്കളോട് ആവശ്യപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]