
കണ്ണൂർ: കണ്ണൂരിൽ നിന്ന് ഒന്നരക്കോടിയോളം രൂപ വിപണിവിലവരുന്ന എം.ഡി.എം.എ ഉൾപ്പെടെയുള്ള മയക്കുമരുന്ന് പിടിച്ച കേസിൽ മൂന്നുപേരെക്കൂടി പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. മാർച്ച് 16ന് അറസ്റ്റിലായ പ്രധാനപ്രതി നിസാം അബ്ദുൾ ഗഫൂറിന്റെ മയക്കുമരുന്ന് വിപണന ശൃംഖലയിൽപ്പെട്ട പുതിയങ്ങാടി ചൂരിക്കാട്ട് വീട്ടിൽ ശിഹാബ് (35), മരക്കാർകണ്ടി ചെറിയ ചിന്നപ്പന്റവിട സി.സി.അൻസാരി (33), ഇയാളുടെ ഭാര്യ ശബ്ന (26)
എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കൽനിന്നും മയക്കുമരുന്നും കണ്ടെടുത്തു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി. നിസാം അബ്ദുൾ ഗഫൂറിന് പുറമെ, കോയ്യോട് സ്വദേശി അഫ്സൽ, ഭാര്യ ബൾക്കീസ് എന്നിവരാണ് നേരത്തെ പിടിയിലായത്.
റിമാൻഡിലായിരുന്ന നിസാമിനെ പോലീസ് കസ്റ്റഡിയിൽ വാങ്ങി. മറ്റ് രണ്ടുപേരും ജയിലിലാണ്. ഒരു ഗ്രാം എം.ഡി.എം.എ. 1500 രൂപക്കാണ് ആവശ്യക്കാർക്ക് വിറ്റിരുന്നതെന്ന് നിസാം പോലീസിനോട് വെളിപ്പെടുത്തി. ഒരു ഗ്രാം എം.ഡി.എം.എ അയ്യായിരം രൂപക്ക് മുകളിലുള്ള വിലക്കാണ് പലരും വിൽക്കുന്നതെന്നും ഇയാൾ പറഞ്ഞു. കേസിൽ ഇനിയും അറസ്റ്റുണ്ടാകുമെന്നും
മയക്കുമരുന്ന് വിപണനസംഘത്തിലെ മറ്റുചിലരെക്കുറിച്ച് വ്യക്തമായ സൂചനകൾ ലഭിച്ചെന്നും കണ്ണൂർ അസി.കമ്മിഷണർ പി.പി.സദാനന്ദൻ പറഞ്ഞു.
ഇവരുമായി ബന്ധമുള്ള അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘത്തിലെ പ്രധാനി പോലീസിന്റെ വലയിലായതായി സൂചനയുണ്ട്. ബെംഗളൂരു കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിപണനം ചെയ്യുന്ന നിസാമും ഇവരും തമ്മിൽ നടത്തിയ ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച രേഖകളും ഇടപാടുകൾക്കായി മൊബൈൽ ഫോൺ വഴി കൈമാറിയ ശബ്ദസന്ദേശങ്ങളും
കണ്ടെടുത്തു. നിസാം, ദിവസം ശരാശരി ഒരുലക്ഷം രൂപയുടെ മയക്കുമരുന്ന് ഇടപാട് നടത്തിയതായി രേഖകൾ വ്യക്തമാക്കുന്നു. ഇപ്പോൾ അറസ്റ്റിലായ പ്രതികളും നിസാമുമായി 20,000-30,000 രൂപയുടെ ഇടപാടുകൾ നടന്നതായും കണ്ടെത്തി. നിസാമിന്റെ സംഘത്തിൽ ഇവർ സമീപകാലത്താണ് ചേർന്നത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
പോലീസ് സ്റ്റേഷനിലെ ജനാലക്കമ്പിയിൽ തലയിടിച്ചും പൊട്ടിക്കരഞ്ഞും ബഹളമുണ്ടാക്കിയും മയക്കുമരുന്ന് കേസ് പ്രതിയുടെ പരാക്രമം. അറസ്റ്റിലായ സി.സി.അൻസാരിയാണ് പോലീസ് സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ സൃഷ്ടിച്ചത്. അറസ്റ്റിലായ ഇയാളുടെ ഭാര്യ ശബ്നയും പോലീസ് സ്റ്റേഷനിൽ പൊട്ടിക്കരഞ്ഞു. ശബ്നയും മരക്കാർകണ്ടി സ്വദേശിനിയാണ്. ശരിയായ പേര് ആതിര. ആതിരയുടെ സഹോദരൻ ആദർശും മുമ്പ് അൻസാരിയോടൊപ്പം മയക്കുമരുന്ന് കടത്ത് സംഘത്തിലുണ്ടായിരുന്നു. ഈ ബന്ധംവെച്ച് അൻസാരി ഈ വീട്ടിൽ നിത്യസന്ദർശകനായി. അങ്ങനെ ആതിരയുമായി പ്രണയത്തിലുമായി. ഇവർ വീട്ടിൽനിന്ന് ഒളിച്ചോടി വിവാഹിതരായി. രണ്ട് മക്കളുണ്ട്. അൻസാരി പത്താം ക്ലാസുവരെയേ പഠിച്ചിട്ടുള്ളൂ. ശബ്ന പ്ലസ് ടു വരെയും. എസ്.ഡി.പി.ഐ പ്രവർത്തകനാണിയാൾ. പിന്നീട്
ആതിര മതംമാറി ശബ്ന എന്ന പേര് സ്വീകരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]