
കായംകുളം> ഏഴു വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പാസ്റ്റർ ഇടിക്കുള തമ്പി (67) അറസ്റ്റിൽ. കറ്റാനം വില്ലേജിൽ കറ്റാനം മുറിയിൽ വാലു തുണ്ടിൽ വീട്ടിൽ നിന്നും താമസം മാറി ഭരണിക്കാവ് വില്ലേജിൽ തെക്കേ മങ്കുഴി മുറിയിൽ പനയ്ക്കാട്ട് കോട്ടയിൽ വീട്ടിൽവാടകയ്ക്ക് താമസിച്ചു വരികയാണ് ഇയാൾ.
വീടിന്റെ അടുക്കളയിൽ കളിച്ചു കൊണ്ടിരുന്ന പെൺകുട്ടിയെ പാസ്റ്ററായ പ്രതി വീടിന്റെ പറമ്പിലേക്ക് കടത്തികൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. സംഭവം കണ്ടു കൊണ്ടു വന്ന പെൺകുട്ടിയുടെ അച്ഛനാണ് കുട്ടിയെ പീഡനത്തിൽ നിന്നും രക്ഷപ്പെടുത്തിയത്. പിന്നിട് ഇദ്ദേഹം പൊലിസിൽ അറിയിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പാസ്റ്റർ തമ്പിയെ ജ്യൂഡീഷ്യൽ കസ്റ്റഡിയിൽ റിമാന്റ് ചെയ്തു.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]