കൊച്ചി> ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിച്ച് പകരം മുക്കുപണ്ടം വച്ച കേസിൽ മുൻ മേൽശാന്തിയെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ അഴിക്കോട് സ്വദേശി അശ്വന്തിനെ (32) യാണ് പാലാരിവട്ടം പൊലീസ് പിടികൂടിയത്.
വെണ്ണല മാതാരത്ത് ദേവീക്ഷേത്തിലെ തിരുവാഭരണം മോഷ്ടിച്ച ശേഷം ഇയാൾ മുക്കുപണ്ടം വയ്ക്കുകയായിരുന്നു. പുതുതായി ചുമതലയേറ്റ മേൽശാന്തിയാണ് ആഭരണങ്ങളുടെ പരിശുദ്ധിയിൽ സംശയം തോന്നി ക്ഷേത്ര ഭാരവാഹികളെ അറിയിച്ചത്.
ആഭരണങ്ങൾ മാറ്റിയ ശേഷം അതേ മാതൃകയിലും അളവിലും മുക്കുപണ്ടം വിഗ്രഹത്തിൽ അണിയിക്കുകയായിരുന്നു. ഇയാൾ നിരവധി ക്ഷേത്രങ്ങളിൽ സമാനമായ തട്ടിപ്പ് നടത്തിയിരുന്നതായും പൊലീസ് പറഞ്ഞു.
source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]