തിരുവനന്തപുരം
മുസ്ലിങ്ങൾ രാജ്യസ്നേഹികളാണെന്ന് ഭരണകൂടത്തിന് മുന്നിൽ തെളിയിക്കേണ്ടി വരുന്ന സമകാലിക ഇന്ത്യയെ കശ്മീരിന്റെ പശ്ചാത്തലത്തിൽ പറയുകയാണ് ‘ഐ ആം നോട്ട് റിവർ ഝലം’ സിനിമയിലൂടെ പ്രഭാഷ് ചന്ദ്ര. ഇന്ത്യൻ ജനാധിപത്യത്തെയും ഭരണഘടനയെയും ഇരുട്ടിൽ നിർത്തിയ നീക്കമായിരുന്നു കേന്ദ്ര സർക്കാരിന്റെ കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കൽ.
‘കശ്മീരിൽ ഞാൻ നാടകം പഠിപ്പിച്ചിട്ടുണ്ട്. അവരുടെ ജീവിതം എപ്പോഴും പ്രതിസന്ധിയിലാണ്.
അവിടെനിന്ന് ലഭിച്ച അനുഭവമാണ് സിനിമയൊരുക്കാൻ കാരണമെന്ന് പ്രഭാഷ് ചന്ദ്ര പറഞ്ഞു. സിനിമയ്ക്കായി പ്രതിഷേധങ്ങളടക്കം യഥാർഥ രംഗങ്ങളാണ് ഉപയോഗിച്ചത്.
സ്വതന്ത്ര പദവി ഇല്ലാത്ത കശ്മീർ ആ ജനത അംഗീകരിക്കില്ല. അവിടത്തെ ജനതയുടെ ജീവിതത്തിലുടനീളമുള്ള അനിശ്ചിതത്വം പകർത്തുകയാണ് ചെയ്തത്.
കശ്മീരിൽ ഇന്ന് പൂക്കുന്നത് ശവകല്ലറകൾ മാത്രമാണ്. ദൃശ്യങ്ങൾ കൂടുതലും രഹസ്യമായാണ് ചിത്രീകരിച്ചത്.
ഡൽഹി പൊലീസിന് മതേതര മുഖമില്ല. പൊലീസ് വാഹനത്തിൽ ജയ്ശ്രീരാം എന്നെല്ലാമാണ് എഴുതിയിരിക്കുന്നത്.
ഇതെല്ലാം ന്യൂനപക്ഷത്തിന് തങ്ങൾ ഈ രാജ്യത്തിന്റെ ഭാഗമല്ലെന്ന ചിന്തയാണ് ഉണ്ടാക്കുന്നത്. ഇതിനെതിരെയുള്ള പ്രതിഷേധമായാണ് അത്തരം രംഗങ്ങൾ സിനിമയിൽ ഉൾപ്പെടുത്തിയതെന്നും പ്രഭാഷ് ചന്ദ്ര പറഞ്ഞു.
source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]