
ന്യൂഡൽഹി> രാജ്യത്ത് കോവിഡ് കേസുകളിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതോടെ കൂടുതൽ ഇളവുകൾ അനുവദിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്ക് കത്തയച്ചു. നടപ്പാക്കുന്നത് സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് അന്തിമ തീരുമാനമെടുക്കാം. സാമൂഹിക-സാംസ്കാരിക–രാഷ്ട്രീയ ചടങ്ങുകൾക്കുമുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കി. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിയന്ത്രണങ്ങളില്ലാതെ ഓഫ്ലൈൻ ക്ലാസുകൾ പുനരാരംഭിക്കാം.
വിവാഹം, ശവസംസ്കാര ചടങ്ങുകൾ എന്നിവയ്ക്കും നിയന്ത്രണമില്ല. ആരാധനാലയങ്ങൾ, ഷോപ്പിംഗ് കോംപ്ലക്സുകൾ, സിനിമാ ഹാളുകൾ, റെസ്റ്റോറന്റുകൾ, ബാറുകൾ, സ്പോർട്സ് കോംപ്ലക്സുകൾ, ജിമ്മുകൾ തുടങ്ങിയവയ്ക്കെല്ലാം ഇനി പൂർണതോതിൽ ആുകൾക്ക് പ്രവേശിക്കാം. അന്തർസംസ്ഥാന, സംസ്ഥാനന്തരത യാത്രകൾ, ചരക്ക് നീക്കമ തുടങ്ങിയവയ്ക്കും നിയന്ത്രണമില്ല. സർക്കാർ,അർധ സർക്കാർ സ്വകാര്യ സ്ഥാപനങ്ങളിൽ പൂർണ തോതിൽ പ്രവർത്തനം തുടങ്ങാം. അതേസമയം മാസ്ക്, ശാരീരീകാകലം എന്നിവയിൽ ഇളവില്ല. സംസ്ഥാന–ജില്ലാ തലങ്ങളിലാണ് ഇളവുകൾ നടപ്പാക്കണോ എന്നതിൽ തീരുമാനമെടുക്കേണ്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]