കോട്ടയം> സംസ്ഥാനത്ത് അതിവേഗ റെയിൽകോറിഡോർ പദ്ധതി നടപ്പാക്കുമെന്ന് ഉമ്മൻചാണ്ടി 2012ൽ ഇട്ട ഫെയ്സ്ബുക്ക് കുറിപ്പ് കോൺഗ്രസിനെ തിരിഞ്ഞുകൊത്തുന്നു.
പദ്ധതി സംബന്ധിച്ച് വിശദമായ ചർച്ച നടത്തുമെന്നും ജനങ്ങളുടെ ആശങ്ക പരിഹരിക്കുമെന്നും കുറിപ്പിൽ പറയുന്നു. സിൽവർലൈൻ പദ്ധതിക്കെതിരെ കുറ്റിപറിക്കൽസമരം നടത്തുന്ന കോൺഗ്രസിന് ഉമ്മൻചാണ്ടിയുടെ എഫ്ബി കുറിപ്പ് വീണ്ടും ചർച്ചയായത് തിരിച്ചടിയായി.
തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള അതിവേഗ റെയിൽ പദ്ധതിയെ ഉമ്മൻ ചാണ്ടി പിന്തുണച്ചിരുന്നു എന്ന് വ്യക്തമാണ്. എഫ്ബിയിൽ ഉമ്മൻചാണ്ടി കുറിച്ചത് ഇങ്ങനെ: “അതിവേഗ റെയിൽ കോറിഡോർ സംബന്ധിച്ച തീരുമാനം വിശദമായ ചർച്ചകൾക്ക് ശേഷമേ ഉണ്ടാകൂ.
ഇതിനെക്കുറിച്ചുള്ള ജനങ്ങളുടെ ആശങ്കയകറ്റും. 527 കിലോമീറ്റർ ദൂരമുള്ള റെയിൽ പദ്ധതിക്ക് 1,18,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
തിരുവനന്തപുരത്തുനിന്ന് കാസർകോട്ടേക്ക് മൂന്നുമണിക്കൂർ കൊണ്ട് എത്താം. കൊല്ലത്തിന് 15 മിനിറ്റും, കൊച്ചിക്ക് 53 മിനിറ്റും മതി”.
source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]