
ചെന്നൈ: തെന്നിന്ത്യന്‍ സിനിമിയിലെ ഇതിഹാസ താരം കമല്‍ ഹാസന്റെ മകളും നടിയുമായ ശുത്രി ഹാസനെ സര്‍ഗാത്മകമായി വിവാഹം ചെയ്തതായി ഡൂഡില്‍ ആര്‍ട്ടിസ്റ്റും റാപ്പറുമായ ശന്തനു ഹസാരിക. ഒരു അഭിമുഖത്തിലാണ് ശന്തനു ഇങ്ങനെ പറഞ്ഞത്.
ഞാനും ശ്രുതിയും സര്‍ഗവൈഭവത്തിലൂടെ ഇതിനകം വിവാഹിതരായിക്കഴിഞ്ഞു. നമ്മള് തമ്മിലെ ശക്തമായ ബന്ധമാണ് ഇതു വെളിവാക്കുന്നത്. സര്‍ഗപരമായ സൃഷ്ടികളിലാണ് ശ്രുതിക്കും എനിക്കും താല്പര്യം. കല്യാണത്തിന്റെ കാര്യം വരുമ്പോള്‍ എങ്ങനെയാണെന്ന് അറിയില്ല. കാത്തിരുന്നു കാണാം- ശന്തനു പറഞ്ഞു.
2020ലാണ് ശ്രുതിയും ശന്തനുവും പ്രണയത്തിലാകുന്നത്. 2018ല്‍ കണ്ടുമുട്ടിയ ഇരുവരും ഒരുമിച്ച് കഴിയുകയാണ്. ശ്രുതിയുടെ മുംബൈയിലെ വീട്ടിലാണ് താര ജോടിയുടെ താമസം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]