
പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാവുകയും സാങ്കേതിക തകരാറുണ്ടാവുകയും ചെയ്തതോടെ മലപ്പുറം തവനൂരിലെ കെ റെയിൽ പദ്ധതിയായ സിൽവർ ലൈൻ സർവേ നടപടികൾ ഉദ്യോഗസ്ഥർ നിർത്തിവെച്ചു. അതേസമയം എറണാകുളം ചോറ്റാനിക്കരയിൽ കെ റെയിൽ പദ്ധതിയായ സിൽവർ ലൈൻ സർവേയ്ക്കെതിരെ നാട്ടുകാരും കോൺഗ്രസ് പ്രവർത്തകരും
തമ്പടിച്ചിരിക്കുകയാണ്. വൻ പൊലീസ് സന്നാഹം സ്ഥലത്തെത്തിയിട്ടുണ്ട്.
കെ റെയിൽ പദ്ധതിയായ സിൽവർ ലൈൻ വിഷയത്തിൽ സ്വകാര്യ അന്യായവുമായി നാട്ടുകാർ കോടതിയിയെ സമീപിക്കാനൊരുങ്ങുകയാണ്. സർവേ നടത്താനെത്തിയ ഉദ്യോഗസ്ഥരെ എതിർ കക്ഷിയാക്കി കേസ് നൽകും. കോഴിക്കോട് കോടതിയിൽ വീട്ടുകാർ പ്രത്യേകമായി പരാതി നൽകും. ഉദ്യോഗസ്ഥരുടെ പേരുകൾ സഹിതം കേസ് നൽകുമെന്നാണ് സമര സമിതി നേതാക്കൾ വ്യക്തമാക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]