
ന്യൂഡൽഹി
അഞ്ച് സംസ്ഥാനത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിനു പിന്നാലെ കേന്ദ്രം പെട്രോൾ ഡീസൽ വില കൂട്ടുന്നത് പണപ്പെരുപ്പം ഉയരാൻ കാരണമാകുമെന്ന് വിദഗ്ധർ. കോവിഡിനുശേഷം കരകയറാൻ ശ്രമിക്കുന്ന സമ്പദ്വ്യവസ്ഥയുടെ താളം തെറ്റും. ചില്ലറമേഖലയിലെ പണപ്പെരുപ്പം ഫെബ്രുവരിയിൽ 6.07 ശതമാനം ഉയർന്നു. ഇത് ആർബിഐ നിർദേശിക്കുന്ന പരമാവധി നിരക്കിനും മുകളിലാണ്. മൊത്തവ്യാപാര വിലയുടെ അടിസ്ഥാനത്തിലുള്ള പണപ്പെരുപ്പം ഫെബ്രുവരിയിൽ 13.11 ശതമാനമായി. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില 10 ശതമാനം വർധിക്കുമ്പോൾ ചില്ലറ പണപ്പെരുപ്പത്തിൽ 0.42 ശതമാനത്തിന്റെയും മൊത്ത വിലസൂചികയുടെ അടിസ്ഥാനത്തിലുള്ള വിലക്കയറ്റത്തിൽ 1.04 ശതമാനത്തിന്റെയും വർധന ഉണ്ടാകുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]