
കൊച്ചി: കഴിഞ്ഞ ദിവസമാണ് ഒരുത്തി എന്ന സിനിമയുടെ പ്രചരണാര്‍ഥം വിനായകനും നവ്യ നായരും നടത്തിയ ഒരു പത്ര സമ്മേളനത്തില്‍ വിവാദപരമായ പരമാര്‍ശം വിനായകന് നടത്തിയത്. താന്‍ പത്ത് സ്ത്രീകളുമായി സെക്സ് ചെയ്തിട്ടുണ്ട് എന്നും വേണ്ടി വന്നാല്‍ ഇനിയും ചോദിക്കുമെന്നുമാണ് വിനായകന് ചോദിച്ചത്. ഇത് വലിയ ചര്‍ച്ചാ വിഷയമാവുകയും ചെയ്തിരുന്നു.
എന്നാല്‍ ഇതിനെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയാണ് നടനായ ഹരീഷ് പേരടി. വിനായകന് പെണ്ണിന്റെ സ്വാതന്ത്രത്തിലേക്ക് കടന്നു കയറുകയും വെര്‍ബര്‍ റേപ്പാണ് ചെയ്തതെന്നുമാണ് ഹരിഷ് പേരടിയുടെ ആരോപണം. കാണുന്ന കേരളത്തിലെ മുഴുവന്‍ സ്ത്രീ സമൂഹവും വാക്കാല്‍ വ്യഭിചരിക്കപ്പെടുന്നു എന്നും ഹരീഷ് തന്റെ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു.
ഹരീഷ് പേരടിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്
ഒരുത്തന്…അവന് sex ചെയ്യാന്‍ താത്പര്യം തോന്നുന്ന പെണ്ണുങ്ങളെ കാണുമ്പോള്‍ അവന് ചോദിക്കും…അത് അവന് ഇനിയും ആവര്‍ത്തിക്കും…ഒരു പെണ്ണിന്റെ സ്വതന്ത്ര്യത്തിലേക്ക് അവളുടെ അനുവാദമില്ലാതെ കടന്നുചെല്ലുമെന്നും..ഉത്തരം yes ആയാലും no ആയാലും വാക്കാലുള്ള ബലാത്സംഗം (Verbal rape) അവന് ഇനിയും നടത്തുമെന്നും നട്ടെല്ലിന് ഉറപ്പില്ലാത്ത ജനാധിപത്യത്തിന്റെ നാലാം തൂണുകളോട് ഉറക്കെ പറയുന്നു..(നിന്റെ വീട്ടിലെ സ്ത്രീകളോട് ഒരുത്തന് Sex ചെയ്യാന്‍ താത്പര്യം തോന്നി ഒരുത്തന് ഇങ്ങിനെ ചോദിച്ചാല്‍ എന്താണ് മൈരെ നിന്റെ ഉത്തരം എന്ന മിനിമം ചോദ്യം പോലും ചോദിക്കാനറിയാത്ത ജേര്‍ണ്ണലിസ്റ്റ് മൈരുകള്) ആ വിഡ്ഡികള്‍ അതു കേട്ട് ഉറക്കെ ചിരിച്ച് അത് പ്രസിദ്ധികരിക്കുമ്പോള്‍ ഇത് കേള്‍ക്കുന്ന,കാണുന്ന കേരളത്തിലെ മുഴുവന്‍ സ്ത്രീ സമൂഹവും വാക്കാല്‍ വ്യഭിചരിക്കപ്പെടുന്നു…ഇത് അമ്മ എന്ന സംഘടനയിലെ ഏതെങ്കിലും അംഗമായിരുന്നു ഇങ്ങിനെ പറഞ്ഞിരുന്നെങ്കില്‍ അതിനെതിരെ ചാടി കടിക്കാന്‍ വരുന്ന WCC ക്കും അവരുടെ പുരോഗമന മൂട് താങ്ങികള്‍ക്കും ഈ വഷളന്‍ ഇത് പറഞ്ഞ് നേരത്തോട് നേരമായിട്ടും മിണ്ടാട്ടമില്ല…ആഹാ ഒരു പ്രത്യേകതരം ഫെമിനിസം…അന്തസ്സ്..ഇവന് ചോദിക്കാന്‍ വേണ്ടി പടച്ചുണ്ടാക്കിയതാണ് ഇവിടെയുള്ള സ്ത്രി സമൂഹമെന്ന് പച്ചക്ക് പറഞ്ഞിട്ടും കേസെടുക്കാന്‍ ഒരു കോണത്തിലെ പോലീസുമില്ല…അടുത്ത വനിതാ മതില് നമ്മുക്ക് വിനായകനെ കൊണ്ട് ഉത്ഘാടനം ചെയ്യിപ്പിക്കണ്ണം…ജയ് വിനായക സെക്സാന്ദ ബാഭ…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net