
ഹരിദ്വാര്‍: ത്രില്ലര്‍ സിനിമയെ വെല്ലുന്ന രീതിയില്‍ പോലീസിനെ പതിറ്റാണ്ടുകളായി കബളിപ്പിച്ച് നടക്കുന്ന പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ശേഖരിച്ച് കേരള പോലീസ്. ചാക്കോ വധക്കേസ് പ്രതിയായ സുകുമാരക്കുറുപ്പിനെക്കുറിച്ച് ആലപ്പുഴ ക്രൈംബ്രാഞ്ച് സിഐ ന്യൂമാന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിവരങ്ങള്‍ ശേഖരിച്ചത്.
ഹരിദ്വാറില്‍ സുകുമാരക്കുറുപ്പ് ജീവനോടെയുണ്ടെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് സംഘം സുകുമാരക്കുറുപ്പിനെ തേടിയിറങ്ങിയത്. ഹരിദ്വാറിലെ ഒരു സന്യാസി സുകുമാരക്കുറുപ്പിനെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ നല്‍കിയിട്ടുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. പത്തനംതിട്ട ബിവറേജസ് ഷോപ്പ് മാനേജര്‍ റെന്‍സീം ഇസ്മയിലിന്റെ വെളിപ്പെടുത്തലിലാണ് അന്വേഷണം വീണ്ടും ചൂടുപിടിച്ചത്.
ഹിമന്ദ് നഗറില്‍ 15 വര്‍ഷം മുന്‍പ് താനുമായി സൗഹൃദത്തിലായിരുന്ന സന്യാസി സുകുമാരക്കുറുപ്പ് ആണെന്ന് സംശയമുണ്ടെന്നും കഴിഞ്ഞ മാസങ്ങളില്‍ ഇയാള്‍ ഹരിദ്വാറിലുണ്ടായിരുന്നുവെന്നും റെന്‍സീം ഇസ്മയില്‍ വെളിപ്പെടുത്തിയിരുന്നു. ഹിമന്ദ് നഗറില്‍ അധ്യാപകനായിജോലി ചെയ്യവേ 2007ലാണ് കുറുപ്പെന്ന് സംശയിക്കുന്ന സന്യാസിയെ പരിചയപ്പെട്ടതും സൗഹൃദത്തിലായതെന്നുമാണ് റെന്‍സീമിന്റെ അവകാശവാദം.
ഇതുസംബന്ധിച്ച് ജനുവരിയില്‍ മുഖ്യമന്ത്രിക്കും കത്തെഴുതിയിരുന്നു. ഹരിദ്വാറില്‍ കണ്ടയാള്‍ സുകുമാരക്കുറുപ്പ് ആകാന്‍ സാധ്യതയുണ്ടെന്ന് കുറുപ്പിന്റെ അയല്‍വാസിയുടെ മൊഴിയുമുണ്ട്. തിരുവനന്തപുരം പൂജപ്പുരയില്‍ താമസിക്കുന്ന ഇദ്ദേഹത്തിന്റെ സഹോദരന് സുകുമാരക്കുറുപ്പിന്റെ സഹപാഠിയായിരുന്നു. സഹോദരി ബിഎസ്എഫ് ഉദ്യോഗസ്ഥ അഞ്ച് വര്‍ഷം മുന്‍പ് ഋഷികേശില്‍ വച്ച് കുറുപ്പിനെ കണ്ടിരുന്നുവെന്ന് പറഞ്ഞതായും അയല്‍വാസി മൊഴി നല്‍കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]