
സ്വന്തം ലേഖിക
കൊച്ചി: കെഎസ്ആര്‍ടിസിയില്‍ തവണകളായി ശമ്പളം നല്‍കാനുള്ള നടപടിയില്‍ വിശദീകരണം തേടി ഹൈക്കോടതി.
വിഷയത്തില്‍ അടുത്ത ബുധനാഴ്ച്ചയ്ക്കകം മറുപടി നല്കാന് ജസ്റ്റിസ് സതീഷ് നൈനാന് കെഎസ്ആര്‍ടിസിക്ക് നിര്‍ദ്ദേശം നല്കി.
ശമ്പള വിതരണവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നതിനിടെ ജീവനക്കാര്‍ മാനേജ്മെന്റ് നടപടിയില്‍ എതിര്‍പ്പ് അറിയിക്കുകയായിരുന്നു.
കെഎസ്ആര്‍ടിസി അക്കൗണ്ടിലെ പണം ഉപയോഗിച്ചും ഓവര്‍ഡ്രാഫ്റ്റ് സൗകര്യം പ്രയോജനപ്പെടുത്തിയും എല്ലാ മാസവും അഞ്ചാം തിയതി ആദ്യ ഗഡുവും സര്‍ക്കാര്‍ സഹായം കിട്ടുന്ന മുറയ്ക്ക് ബാക്കിയും നല്‍കാനായിരുന്നു മാനേജ്മെന്റ് നീക്കം.
ശമ്പളം ഗഡുക്കളായി നല്കാന് ആഗ്രഹിക്കാത്തവര്‍ ഫെബ്രുവരി 25 ന് മുൻപ് അപേക്ഷ സമര്‍പ്പിക്കണമെന്നും ഉത്തരവിലുണ്ടായിരുന്നു. ഇതിനെതിരെയാണ് ജീവനക്കാര്‍ കോടതിയെ സമീപിച്ചത്.
The post ഗഡുക്കളായി ശമ്പളം; എതിര്‍പ്പുമായി ജീവനക്കാര്‍ ഹൈക്കോടതിയില്‍; വിശദീകരണം നല്കാന് കെഎസ്ആര്‍ടിസിക്ക് നിര്‍ദേശം appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]