
കൊച്ചി: നാലാം വാര്‍ഷികാഘോഷ നിറവില്‍ നവകേരള ന്യൂസ് ചാനല്‍. വിപുലമായ ആഘോഷ പരിപാടികളോടെയാണ് നവകേരളാ ന്യൂസ് നാലിലേക്ക് കാലെടുത്തുവയ്ക്കുന്നത്… ചുരുങ്ങിയ കാലയളവ് ആണെങ്കില്‍ പോലും നിങ്ങള്‍ തന്ന പിന്തുണ നവമാധ്യമലോകത്ത് നവകേരളയെ ഒന്നാമത്തെത്തിച്ചു.. നന്ദിവാക്ക് പറഞ്ഞ് പോകാനാവുന്നതല്ല നിങ്ങള്‍ പ്രേക്ഷകരുമായുള്ള ബന്ധം..
നാലിലും നാല്പ്പതിന്റെ കരുത്തോടെ നവകേരളയെ മുന്നോട്ട് നയിക്കുന്നതും പ്രിയപ്പെട്ട പ്രേക്ഷകര്‍ തന്നെയാണ്.. അത് കൊണ്ട് തന്നെ നവകേരള ജന്മദിനം ആഘോഷിക്കുമ്പോള്‍ ആഘോഷം ഞങ്ങള്‍ക്ക് മാത്രമല്ല, നമ്മളൊന്നിച്ചാണ്. വാര്‍ത്തകളിലെ വാസ്തവങ്ങള്‍ അവസാനിക്കുന്നില്ല. ഇനിയും നിങ്ങളുടെ സ്നേഹവും സഹകരണവും തുടരുക.
ആഘോഷങ്ങളുടെ ഭാഗമായി ഫെബ്രുവരി 26 ശനിയാഴ്ച്ച കൊച്ചി ദര്‍ബാര്‍ ഹാളില്‍ ബിസിനസ് കോണ്‍ക്ലേവും അവാര്‍ഡ് നൈറ്റും മെഗാ മ്യൂസിക്കല്‍ നൈറ്റും ഉണ്ടായിരിക്കും. വൈകുനേരം മൂന്നു മണിമുതല്‍ ബിസിനസ് കോണ്‍ക്ലേവ് ആരംഭിക്കും. ബിസിനസ് കോണ്‍ക്ലേവില്‍ കേരളത്തിലെ പ്രമുഖരായ വ്യവസായികള്‍ പങ്കെടുക്കും. വൈകുനേരം അഞ്ച് മണിക്ക് അവാര്‍ഡ് നൈറ്റ് ആരംഭിക്കും. അവാര്‍ഡ് നൈറ്റില്‍ മന്ത്രിമാരും വിവിധ ജന പ്രതിനിധികളും സിനിമാതാരങ്ങളും പ്രമുഖ മാധ്യമ പ്രവര്‍ത്തകരും പങ്കെടുക്കും. അവാര്‍ഡ് നൈറ്റിനു ശേഷം ഏഴ് മണിയോടെ പ്രശസ്ത പിന്നണി ഗായിക റിമി ടോമിയും സംഘവും നയിക്കുന്ന മെഗാ മ്യൂസിക്കല്‍ നൈറ്റും ഉണ്ടായിരിക്കും.
The post നാലിന്റെ നിറവില്‍ നവകേരള നാലണ്ടിലും നാടറിഞ്ഞ നേര് appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]