
കോഴിക്കോട് : ഇടത് കാലിന് പകരം വലതു കാലിൽ ശസ്ത്രക്രിയ നടത്തിയെന്ന് കോഴിക്കോട് നാഷണൽ ആശുപത്രിയിലെ ഡോക്ടർ സമ്മതിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് സജ്നയുടെ കുടുംബം. ഇടത് കാലില്‍ ശസ്ത്രക്രിയ നടത്താന്‍ ആണ് താന്‍ മുന്നൊരുക്കം നടത്തിയെന്ന് ഡോക്ടര്‍ പറയുന്നത് ദൃശ്യങ്ങളില്‍ കാണാം.
രോഗിയുടെ ബന്ധുക്കള്‍ നാഷണല്‍ ആശുപത്രി മാനേജ്മെന്റുമായി നടത്തിയ ചര്‍ച്ചയിലെ തുറന്നുപറച്ചിലാണ് പുറത്തുവന്നത്. സത്യത്തിൽ ഇടതു കാലിന് വേണ്ടിയാണ് ഞാൻ മുന്നൊരുക്കം നടത്തിയത് .
നിങ്ങൾ പറയുന്നതെല്ലാം ശരിയാണ് . എനിക്ക് വേറൊന്നും പറയാനില്ല-ഇതാണ് വീഡിയോയിൽ ഡോക്ടർ ബെഹിർഷാൻ പറയുന്നത്ഈ ദൃശ്യങ്ങൾ പൊലീസിനും കൈമാറി.
ഡോക്ടറുടെ പിഴവ് മറയ്ക്കാൻ ചികിത്സാ രേഖകൾ എല്ലാം ആശുപത്രി മാനേജ്മെന്റ് തിരുത്തിയെന്ന പരാതി കുടുംബം ആവർത്തിക്കുന്നു. സംഭവത്തില്‍ കോഴിക്കോട്ടെ നാഷണല്‍ ആശുപത്രിക്കെതിരായ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു.
ഓര്‍ത്തോ വിഭാഗം മേധാവി ഡോ. പി ബഹിര്ഷാനെ പ്രതിയാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ചികിത്സയില്‍ അശ്രദ്ധ കാണിച്ചതിന് ഐപിസി 336-ാം വകുപ്പാണ് ഡോക്ടര്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്. തുടര്‍ അന്വേഷണത്തില്‍ മറ്റ് വകുപ്പുകള്‍ ചേര്‍ക്കുമെന്നും പൊലീസ് അറിയിച്ചു.
The post കാല് മാറി ശസ്ത്രക്രിയ നടത്തിയ സംഭവം; ചികിത്സാപിഴവ് സമ്മതിച്ച് ഡോക്ടര്‍, വീഡിയോ പുറത്ത് appeared first on Navakerala News. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]