
സഹയാത്രികയുടെ സീറ്റിൽ മൂത്രമൊഴിച്ചു യുവാവ്. കർണ്ണാടകയിലെ ഹുബ്ലി ജില്ലയിലാണ് സംഭവം.
വിജയ്പുരിൽ നിന്ന് മംഗലാപുരത്തിലേക്ക് പോവുകയായിരുന്ന KA-19 F-3554 റജിസ്ട്രഷനുള്ള കർണാടക കെഎസ്ആർടിസി ബസിലാണ് 32 കാരനായ യുവാവ് മദ്യപിച്ച് സീറ്റിൽ മൂത്രമൊഴിച്ചത്. ഹോട്ടലിന് മുന്നിൽ ക്ഷണം കഴിക്കാനായി ബസ് നിർത്തിയപ്പോൾ എല്ലാവരും ഇറങ്ങിയ തക്കം നോക്കി യുവാവ് സീറ്റിൽ മൂത്രമൊഴിക്കുകയായിരുന്നു.
അത്താഴം കഴിച്ച് മടങ്ങിയ പെൺകുട്ടി സീറ്റിന് സമീപം മൂത്രം കണ്ടതിനെ തുടർന്ന് ഡ്രൈവറോടും കണ്ടക്ടറോടും പരാതിപ്പെട്ടു. തുടർന്ന് ഇരുവരും ചേർന്ന് യുവാവിനെ ചോദ്യം ചെയ്തു.
നാഹയാത്രികരോടും ബസ് ജീവനക്കാരോടും മോശമായി പെരുമാറിയ യുവാവിനെ നിയന്ത്രിക്കാൻ സാധിക്കാതെ വന്നതോടെ യാത്രക്കാർ ഇയാളെ ബസിൽ നിന്ന് ഇറക്കി വിട്ടു. കണ്ടക്ടറും ഡ്രൈവറും സിറ്റ് കഴുകുകയും പെൺകുട്ടിയ്ക്ക് സീറ്റ് മാറ്റി നൽകുകയും ചെയ്തു പെൺകുടി പൊലീസിൽ പരാതി നൽകാൻ തയാറായില്ല.
The post ആളുകൾ ഇറങ്ങാൻ തക്കംനോക്കി; ബസിൽ സഹയാത്രികയുടെ സീറ്റിൽ മൂത്രമൊഴിച്ചു യുവാവ് appeared first on Malayoravarthakal. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]