
കർണാടക കലബുറഗിയിൽ പൊലീസിന അധികാരികളെയും വട്ടം കറക്കി ബസ് മോഷണം. ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്ത കെ.എസ്.ആർ.ടി.സി ബസാണ് മോഷണം പോയത് .
ചൊവ്വാഴ്ച രാത്രി കടത്തിക്കൊണ്ടുപോയ ബസ് ഒൻപതു മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ തെലങ്കാനയിലെ ബുക്കയിലാസ് എന്ന സ്ഥലത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
സർവീസ് കഴിഞ്ഞു ചൊവ്വാഴ്ച രാത്രി കലബുറഗി പിഞ്ചാളി ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടതായിരുന്നു കർണാടക ആർ.ടി.സിയുടെ കെ.എ. 9 എഫ് 971(KA 9 F 971) എന്ന ബസ്.
ബുധനാഴ്ച രാവിലെ സർവീസ് തുടങ്ങാനായി ഡ്രൈവറും കണ്ടക്ടറും സ്റ്റാൻഡിലെത്തിയപ്പോൾ ബസ് ഇല്ല. പുലർച്ച 3.30നു ബസ് ഒരാൾ കൊണ്ടുപോകുന്നത് സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നു വ്യക്തമായതോടെ മോഷണം സ്ഥിരീകരിച്ചു.
തുടർന്നു ചിഞ്ചോളി പൊലീസ് കേസെടുത്തു. ഡുകളിലെ സിസിടിവി ക്യാമറകളിൽ നിന്നു ബസ് അതിർത്തി കടന്നതായി കണ്ടെത്തിയതോടെ തെലങ്കാന പൊലീസിന്റെ സഹായം തേടി.
പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് ഇരുസംസ്ഥാനത്തുമായി വ്യാപക തിരച്ചിൽ തുടങ്ങി. വൈകീട്ട് ബസ് തെലങ്കാനയിലെ തീർഥാടന കേന്ദ്രമായ ബുക്കയിലാമ്പിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
അഴുക്കുചാലിലേക്ക് ഇടിച്ചിറങ്ങിയ നിലയിലായിരുന്നു. നിയന്ത്രണം വിട്ട് അഴക്കുചാലിലേക്ക് ഇറങ്ങിയ ബസ് ഉപേക്ഷിച്ച് മോഷ്ടാക്കൾ രക്ഷപ്പെട്ടന്നാണു പോലീസിന്റെ വിലകുത്തൽ.
ചിമ്ളി ബസ് സ്റ്റാൻഡിൽ സംശയകരമായ നിലയിൽ അലഞ്ഞുതിരിഞ്ഞ് നടന്നയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. 2021 ഓക്ടോബറിൽ തുമകുരുവിൽ നിന്ന് ഒരുസംഘം ആർ.ടി,സി ബസ് സമാന രീതിയിൽ കടത്തിക്കൊണ്ടുപോയിരുന്നു.
The post പാർക്ക് ചെയ്ത കെ.എസ്.ആർ.ടി.സി ബസ് കാണാനില്ല; പൊലീസിനെ വട്ടംകറക്കി ബസ് മോഷണം appeared first on Malayoravarthakal. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]