
സ്വന്തം ലേഖിക
തൊടുപുഴ: നെടുങ്കണ്ടം-കോട്ടയം റൂട്ടില്‍ പുലര്‍ച്ചെ സര്‍വീസ് നടത്തിയിരുന്ന ഓര്‍ഡിനറി ബസ് കെ.എസ്.ആര്.ടി.സി. അകാരണമായി നിര്‍ത്തി.
മികച്ച വരുമാനം ലഭിച്ചിരുന്ന സര്‍വീസാണ് കഴിഞ്ഞ ഒരാഴ്ചയായി നിര്‍ത്തിയത്. രാവിലെ 5.15-ന് നെടുങ്കണ്ടത്തു നിന്ന് തുടങ്ങി 8.20-ന് വണ്ണപ്പുറത്തും ഒന്‍പതിന് തൊടുപുഴയിലും എത്തി കോട്ടയത്തിന് പോയിരുന്ന ബസാണിത്.
ഒട്ടേറെ സ്ഥിരം യാത്രക്കാര്‍ ഉണ്ടായിരുന്നു. കൂടാതെ വണ്ണപ്പുറം-ചേലച്ചുവട് റൂട്ടിലുള്ള വിദ്യാര്‍ഥികള്‍ യാത്ര ചെയ്തിരുന്നതും ഈ ബസിലായിരുന്നു.
ദിവസവും 13,000 മുതല്‍ 18,000 വരെ രൂപ വരുമാനം ഉണ്ടായിരുന്ന ബസാണ് യാതൊരു കാരണവും ഇല്ലാതെ നിര്‍ത്തിയിരിക്കുന്നത്. യാത്രക്കാര്‍ നെടുങ്കണ്ടത്തെ കെ. എസ്.ആര്.ടി.സി.യുടെ ഓപ്പറേറ്റിങ് സെന്ററില്‍ അന്വേഷിച്ചപ്പോള്‍, ബസിന് തകരാറാണെന്നായിരുന്നു മറുപടി.
പകരം ഓടിക്കാന്‍ ബസില്ലെന്നും പറഞ്ഞു. കെ.എസ്.ആര്.ടി.സി. ഉദ്യോഗസ്ഥരും സ്വകാര്യ ബസ് ഉടമകളും ചേര്‍ന്നുള്ള ഒത്തുകളിയാണ് സര്‍വീസ് നിര്‍ത്തിയതിന് പിന്നിലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നത്.
നെടുങ്കണ്ടത്തു നിന്ന് എഴുകുംവയല്‍, പ്രകാശ്, ഉപ്പുതോട്, കരിമ്പന്‍, ചേലച്ചുവട്, വണ്ണപ്പുറം തൊടുപുഴ, വഴി കോട്ടയത്തിന് സര്‍വീസ് നടത്തിയിരുന്ന ഏക കെ.എസ്.ആര്.ടി.സി. ഓര്‍ഡിനറി സര്‍വീസ് ആയിരുന്നു ഇത്. എന്നാല്‍, നെടുങ്കണ്ടത്തു നിന്ന് കൈലാസം, കല്ലാറൂട്ടി, കമ്ബിളികണ്ടം, നേരിമംഗലം, ആലുവ റൂട്ടില്‍ ഗതാഗത മന്ത്രിയുടെ നിദേശപ്രകാരം തുടങ്ങിയ പുതിയ സര്‍വീസിനായി ഈ ബസ് മാറ്റുകയായിരുന്നെന്നാണ് വിവരം.
The post പാഠം പഠിക്കാതെ കെഎസ്ആര്‍ടിസി….! മികച്ച വരുമാനമുണ്ടായിരുന്ന നെടുങ്കണ്ടം-കോട്ടയം ഓര്‍ഡിനറി സര്‍വീസ് നിര്‍ത്തി; ബസിന് തകരാറെന്ന് അധികൃതർ; സ്വകാര്യ ബസ് ഉടമകളുമായുള്ള ഒത്തുകളിയെന്ന് യാത്രക്കാർ appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]