
സ്വന്തം ലേഖിക
ഏറ്റുമാനൂര്‍: ശ്രീമഹാദേവ ക്ഷേത്രത്തിലെ ഉത്സവം മൂന്ന് ദിനങ്ങള്‍ പിന്നിടുമ്പോള്‍ ഭക്തജനതിരക്കേറുകയാണ്.
ഇന്നലത്തെ ഉത്സവബലിക്ക് വലിയ തിരക്കാണ് അനുഭവപെട്ടത്.
ഇനി ഈ വര്‍ഷം ആറ് ഉത്സവബലികള്‍ മാത്രമാണ് ബാക്കിയുള്ളത്.
ഉത്സവബലിക്ക് ശേഷം കാഴ്ചശ്രീബലിക്കുള്ള ചടങ്ങുകള്‍ ആരംഭിക്കും. കാഴ്ചശ്രീബലിക്കു ശേഷമാണ് ഭഗവാനെ വിളക്കിനെഴുന്നള്ളിക്കുന്നത്.
ഇന്നലെ തിരുവരങ്ങില്‍ കഥകളിയുടെ ചടങ്ങുകള്‍ ആരംഭിച്ചു. കോട്ടക്കല്‍ പി.എസ്.വി നാട്ട്യസംഘമാണ് ആദ്യ രണ്ട് ദിവസം മേജര്‍ സെറ്റ് കഥകളി നടത്തുന്നത്. ഇന്നലെ കര്‍ണ്ണ ശപഥം, ദുര്യോധനവധം എന്നി കഥകളാണ് അരങ്ങിലെത്തിയത്. കഥകളി ആചാര്യന് ഡോ. ഏറ്റുമാനൂര്‍ പി.കണ്ണന് പ്രത്യേക ക്ഷണിതാവായിരുന്നു.
വിവിധ സമുദായ സംഘടനകളുടെ താലപ്പൊലി ഘോഷയാത്രകള്‍ ഇന്ന് മുതല്‍ ആരംഭിക്കും. ഇന്ന് വിളക്കിത്തല നായര്‍ സമാജം ഏറ്റുമാനൂര്‍ മേഖലയാണ് താലപ്പാെലി സമര്‍പ്പിക്കുന്നത്.
നാളെ കാക്കാല സമുദായ സാെസൈറ്റിയും, ഞായറാഴ്ച അഖില കേരള ചേരമര്‍ ഹിന്ദു മഹാസഭയും, തിങ്കളാഴ്ച എന്‍.എസ്.എസ് ഏറ്റുമാനൂര്‍ , നീണ്ടൂര്‍ മേഖലാ കരയോഗങ്ങളും എട്ടാം ഉത്സവദിവസം എസ്.എന്‍.ഡി.പി ഏറ്റുമാനൂര്‍ മേഖലയും 9ാം ഉത്സവ ദിവസം കേരള ഗണക മഹാസഭ ഏറ്റുമാനൂര്‍ 172ാം ശായും താലപ്പാെലി സമര്‍പ്പിക്കും.
എട്ടാ ഉത്സവത്തിന് ശ്രീമാരിയമ്മന്‍ കോവില്‍ ട്രസ്റ്റ്, എ.കെ.വി.എം.എസ് , കെ.വി.എസ്, വി.എസ്.എസ് ,ടി.വി.എസ് മേഖലാ കമ്മിറ്റികള്‍ സംയുക്തമായി താലപ്പൊലിയും അയ്മ്പൊലിയും സമര്‍പ്പിക്കും. ഒൻപതാം ഉത്സവത്തിന് അഖിലകേരള വിശ്വകര്‍മ്മ മഹാസഭ കോട്ടയം താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തില്‍ അന്‍പൊലി സമര്‍പ്പിക്കും.
The post മൂന്ന് ദിനങ്ങള്‍ പിന്നിട്ട് ഏറ്റുമാനൂര്‍ ശ്രീമഹാദേവ ക്ഷേത്രത്തിലെ ഉത്സവം; ഉത്സവബലി ദര്‍ശനത്തിന് തിരക്കേറുന്നു; താലപ്പൊലി ഘോഷയാത്ര ഇന്ന് മുതല്‍ appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]