
എറണാകുളം: കൊച്ചി നഗരത്തില്‍ അപകടകരമായ രീതിയില്‍ തൂങ്ങിക്കിടക്കുന്ന കേബിളുകള്‍ ഉടന്‍ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി. കൊച്ചി കോര്പ്പറേഷന്, കെഎസ്ഇബി അടക്കമുള്ളവര്‍ക്കാണ് ഹൈക്കോടതിയുടെ നിര്‍ദേശം. കേബിളുകളില്‍ കുടുങ്ങി യാത്രക്കാര്‍ക്ക് പരുക്കേല്‍ക്കുന്നത് ആവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് കോടതി നിര്‍ദേശം. കഴിഞ്ഞദിവസം കൊച്ചിയില്‍ കേബിളില്‍ കുരുങ്ങി ഇരുചക്ര വാഹന യാത്രക്കാരന് പരുക്കേറ്റ സംഭവത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കാന്‍ മന്ത്രി ആന്റണി രാജു റോഡ് സുരക്ഷാ കമ്മീഷണര്‍ എസ്. ശ്രീജിത്ത് അടക്കമുള്ളവര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
The post കൊച്ചിയിലെ അപകടകരമായ കേബിളുകള്‍ ഉടന്‍ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]