ന്യൂഡൽഹി :യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി ഇന്ന് രാത്രി ചർച്ച നടത്തുമെന്ന് റിപ്പോർട്ട്.
നിലവിൽ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില് കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാ കൗണ്സില് യോഗം ചേരുകയാണ്.
റഷ്യ-യുക്രെയ്ൻ പ്രതിസന്ധിയുമായി ബന്ധപ്പെട്ട പ്രത്യാഘാതങ്ങളും പെട്രോൾ, ക്രൂഡ് ഓയിൽ വിലക്കയറ്റം ഉൾപ്പടെയുള്ള വിഷയങ്ങളും ചർച്ച ചെയ്യുന്നുവെന്നാണ് വിവരം. ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ധനകാര്യ മന്ത്രി നിർമല സീതാരാമൻ എന്നിവരാണ് ചർച്ചയിൽ പങ്കെടുക്കുന്നത്. ഇവരെ കൂടാതെ ഇന്ത്യൻ നയതന്ത്ര പ്രതിനിധികളും പങ്കെടുക്കുന്നു.
നേരത്തേ, യുദ്ധം അവസാനിപ്പിക്കാൻ ഇടപെടണമെന്ന് ഇന്ത്യയോട് യുക്രെയ്ൻ അഭ്യർഥിച്ചിരുന്നു. ‘ഇന്ത്യയുടെ ഭാഗത്തുനിന്ന് അനുകൂല നിലപാട് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഞങ്ങൾ ഇന്ത്യയുടെ പിന്തുണ തേടുകയാണ്. ലോകത്തിലെ ഏറ്റവും കരുത്തുള്ള, ബഹുമാനിക്കപ്പെടുന്ന നേതാക്കളില് ഒരാളാണ് നരേന്ദ്രമോദി. ഇന്ത്യൻ പ്രധാനമന്ത്രി പുടിനുമായി സംസാരിക്കണം. യുക്രെയ്ൻ സ്ഥാനപതി ഇഗോർ പൊലിഖ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]