
കൊല്ലം – ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്ന വലിയഴീക്കൽ പാലം ബഹു.മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ 2022 മാർച്ച് 10 ന് നാടിന് സമർപ്പിക്കും.
140 കോടി രൂപ മുടക്കി 976 മീറ്റർ നീളത്തിലുള്ള പാലം ടൂറിസം സാധ്യതകൾ കൂടി മുന്നിൽ കണ്ട് മനോഹരമായ രൂപകൽപനയോടെയാണ് നിർമാണം പൂർത്തിയാക്കിയത്
110 മീറ്റർ നീളത്തിൽ മൂന്ന് ആർച്ചുകളാണ് പാലത്തിനുള്ളത്. വലിയഴീക്കൽ ബോസ്ട്രിങ് ആർച്ച് പാലം ദക്ഷിണേന്ത്യയിലെ ഏറ്റവും വലുതാണ്. 1100 മീറ്ററാണ് അപ്രോച്ച് റോഡ് ഉൾപ്പെടെ പാലത്തിന്റെ നീളം.
കടലിന്റേയും കായലിന്റേയും സൗന്ദര്യവും അസ്തമയ ഭംഗിയും പ്രദേശത്തിന്റെ മനോഹാരിതയും പാലത്തിൽ നിന്നുകൊണ്ട് ആസ്വദിക്കാൻ സാധിക്കുന്ന തരത്തിൽ വിനോദ സഞ്ചാര സാധ്യത പൂർണമായും വിനിയോഗിച്ചാണ് പാലം നിർമിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]