
ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന പാകിസ്ഥാന് ഇരുട്ടില്‍. ഇസ്ലാമാബാദ് ഉള്‍പ്പെടെ പ്രധാന നഗരങ്ങളില്‍ മണിക്കൂറുകളായി വൈദ്യുതി ഇല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഗ്രിഡ് തകരാറിനെ തുടര്‍ന്നാണ് പവര്‍ കട്ട് ഏര്‍പ്പെടുത്തിയത്. രാവിലെ ഏഴരയോടെയാണ് നാഷണല്‍ ഗ്രിഡില്‍ തകരാര്‍ സംഭവിച്ചത്. ഇത് വൈദ്യുതി സംവിധാനത്തെ കാര്യമായി ബാധിക്കുകയായിരുന്നു. ഇസ്ലാമാബാദിന് പുറമേ ലാഹോര്‍, കറാച്ചി അടക്കമുള്ള മറ്റു നഗരങ്ങളിലും വൈദ്യുതി ബന്ധം നിലച്ചിരിക്കുകയാണ്. വൈദ്യുതി ബന്ധം പൂര്‍വ്വസ്ഥിതിയില്‍ എത്തിക്കുന്നതിനായി അറ്റകുറ്റപ്പണി പുരോഗമിക്കുന്നതായി പാകിസ്ഥാനിലെ ഊര്‍ജ്ജ മന്ത്രാലയത്തെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
രണ്ട് പ്രസരണ ലൈനുകളില്‍ തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്ന് ബലൂചിസ്ഥാനിലെ 22 ജില്ലകളാണ് ഇരുട്ടില്‍ കഴിയുന്നത്. ഒക്ടോബറിലും സമാനമായ പ്രശ്നം പാകിസ്ഥാന് നേരിട്ടിരുന്നു. വൈദ്യുതി സംവിധാനത്തിലെ തകരാര്‍ മൂലം രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും അന്ന് വൈദ്യുതി ബന്ധം നിലച്ചു. 12 മണിക്കൂര്‍ നേരമാണ് ജനങ്ങള്‍ ഇരുട്ടില്‍ കഴിഞ്ഞത്.
The post പാകിസ്ഥാന് ഇരുട്ടില്‍; ഇസ്ലാമാബാദ് അടക്കം ഒട്ടുമിക്ക നഗരങ്ങളിലും മണിക്കൂറുകളായി വൈദ്യുതി ഇല്ല<br> appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]