വ്യാജ ഫോൺ കോളുകൾ ഉപയോഗിച്ച് ഓൺലൈൻ തട്ടിപ്പ് നടത്തുന്നത് തടയാൻ കേരള പൊലീസ് പുറത്തിറക്കിയ ആപ്ലിക്കേഷനാണ് ബി സേഫ് (B SAFE). ബാങ്കിങ് തട്ടിപ്പുകൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ആണ് കേരള പോലീസിൻ്റെ ഈ പുതിയ നീക്കം.
വ്യാജ ഫോൺ കോളുകൾ ഉപയോഗിച്ച് ഓൺലൈൻ തട്ടിപ്പ് നടത്തുന്നത് തടയാൻ കേരള പൊലീസ് പുറത്തിറക്കിയ ആപ്ലിക്കേഷനാണ് ബി സേഫ് (B SAFE). ബാങ്കിങ് തട്ടിപ്പുകൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ആണ് കേരള പോലീസിൻ്റെ ഈ പുതിയ നീക്കം. കേരള പോലീസിൻ്റെ കീഴിലുള്ള സൈബർ ഡോമിന്റെ നേതൃത്വത്തിൽ ആണ് ആപ്പ് പുറത്തിറക്കിയത്. ലോഞ്ച് ചെയ്ത് 48 മണിക്കൂർ തികയുമ്പോഴേക്കും 7000- ത്തിലധികം ഡൗൺലോഡാണ് ആപ്പിന് ലഭിച്ചത്.
മൊബൈൽ യൂസർമാർക്ക് ലഭിക്കുന്ന സ്പാം ഫോൺ കോളുകൾ ഓട്ടോമാറ്റിക്കായി തടയാനുള്ള സംവിധാനം ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ആപ്പ് ഉപയോഗിക്കുന്നവർക്ക് ഓട്ടോമാറ്റിക് ആയി ഇത്തരത്തിലുള്ള കോളുകൾ അറ്റൻഡ് ചെയ്യാതെ തന്നെ കട്ട് ചെയ്യാനുള്ള സംവിധാനമാണുള്ളത്. ഇതോടെ സ്പാം ഫോൺ കോളുകൾക്കായി അനാവശ്യമായി സമയം ചിലവഴിക്കേണ്ടി വരില്ല.
ഓരോ ദിവസവും പുതിയ നമ്പറുകളിൽ നിന്ന് സ്പാം ഫോൺ കോളുകൾ വരാൻ സാധ്യത കൂടുതലാണ്. ഇതുകൊണ്ടുതന്നെ ആപ്പ് സെർവറിന് പുറമെ യൂസറിനും അനാവശ്യ നമ്പറുകൾ സ്വയം ബ്ലോക്ക് ചെയ്യാൻ സാധിക്കും. മെസെഞ്ചർ, സോഷ്യൽ മീഡിയ പോസ്റ്റുകൾ എന്നിവയിലൂടെ ലഭിക്കുന്ന സ്പാം ആയി തോന്നുന്ന ഒരു നമ്പർ സെർച്ച് ചെയ്യുന്നതിന് സെർച്ച് ഓൺ കോപ്പി ഓപ്ഷൻ ലഭ്യമാണ്. കൂടുതൽ ഫീച്ചറുകൾ ആപ്പിൻ്റെ അടുത്ത അപ്ഡേറ്റിൽ ലഭിക്കും എന്നാണ് വിവരം.
ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതോടെ നിങ്ങളുടെ കോണ്ടാക്ടുകൾ ഉപയോഗിക്കാനുള്ള അനുവാദം ചോദിക്കും. കൂടാതെ കോളുകൾ ബ്ലോക്ക് ചെയ്യാനും ആപ്പിന് അനുവാദം വേണം.
ആപ്പ് കൂടാതെ വെബ്സൈറ്റ് വഴിയും ഈ സെർച്ച് ഓപ്ഷൻ ലഭിക്കും. നിങ്ങളുടെ കയ്യിലുള്ള ഏതെങ്കിലും നമ്പർ സാം ആണോ അല്ലേ എന്നറിയാൻ ഈ വെബ്സൈറ്റ് സന്ദർശിച്ചും നോക്കാവുന്നതാണ്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. ഈ ആപ്പുമായി ബന്ധപ്പെട്ട ഏതു സംശയങ്ങൾക്കുള്ള വിവരങ്ങളും വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്.
കേരള പൊലീസ് സൈബർഡോമിന്റെയും റിസർവ് ബാങ്കിന്റെയും സംയുക്ത മേൽനോട്ടത്തിലാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. ആപ്പിൻ്റെ പ്രധാന പങ്കാളികൾ ബാങ്കുകൾ, മൊബൈൽ വാലറ്റുകൾ, ഇ-കൊമേഴ്സ് വെബ്സൈറ്റുകൾ, ജില്ലാ സൈബർ സെല്ലുകൾ, ഹൈടെക് സെൽ, സൈബർ പിഎസ് എന്നിവയാണ്.
Download link👇👇👇 https://play.google.com/store/apps/details?id=com.cyberdome.bsafe