
സ്വന്തം ലേഖകൻ
കോട്ടയം: പാമ്പാടി പഞ്ചായത്ത് 11 ആം വാർഡ് മെമ്പർ സുനിതാ ദീപു തൊഴിലുറപ്പ് തൊഴിലാളികളെ ഭീഷണിപ്പെടുത്തി പ്രകടനത്തിൽ പങ്കെടുപ്പിച്ചതായി ഇലക്ഷൻ കമ്മീഷന് പരാതി നൽകി യു .ഡി .എഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ.
ഭീഷണി ശബ്ദരേഖ സാമൂഹ്യ മാധ്യമങ്ങളിൽ ഇതിനോടകം വൈറലായിക്കഴിഞ്ഞു.പട്ടികജാതി വിഭാഗക്കാരിയായ തേലുങ്കൽ കിഴക്കേതിൽ ശാന്തമ്മയെയാണ് ഭീഷണിപ്പെടുത്തിയിരിക്കുന്നത്.
വളരെ അഹങ്കാരപൂർവ്വം സംസാരിക്കുന്ന ശബ്ദരേഖയിൽ പരിപാടിയിൽ പങ്കെടുത്തില്ലെങ്കിൽ മേലിൽ മസ്ട്രോളിൽ പണിക്ക് പേര് കാണില്ല എന്ന് പറയുന്ന ഭീഷണി ഫോൺ സംഭാഷണമാണ് പുറത്തായത്.ഈ ഫോൺ സംഭാഷണത്തിൻ്റെ പൂർണ്ണ രൂപവും ,പകുതി വച്ച് കട്ട് ചെയ്ത് എഡിറ്റ് ചെയ്ത സംഭാഷണവും പ്രചരിക്കുന്നുണ്ട്.
ഫോൺ നമ്പർ അടക്കം ഉള്ള സ്ക്രീൻ ഷോട്ടും കൈവശമുള്ളതായി ചില കോൺഗ്രസ്സ് കേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടി
ജനങ്ങളെ ഭീഷണിപ്പെടുത്തി വോട്ടുകൾ മറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഇത് ജനാധിപത്യ വിരുദ്ധമാണെന്നും ഇതിന് എതിരായി നിയമ നടപടി ഉടൻ കൈക്കൊള്ളണമെന്നും സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.
അതേ സമയം പാമ്പാടിക്കാരൻ ന്യൂസ് ആരോപണ വിധേയയായ മെമ്പർ സുനിതാ ദീപുവിനെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ അത്തരത്തിൽ ഫോൺ വിളിച്ച് സംസാരിച്ചിട്ടില്ല എന്നും അത് താൻ പറഞ്ഞതല്ല എന്നും വ്യക്തമാക്കി.
The post പ്രകടനത്തിൽ പങ്കെടുത്തില്ലെങ്കിൽ പണി കാണില്ലെന്ന് ഭീഷണി;പാമ്പാടിയിൽ തൊഴിലുറപ്പ് തൊഴിലാളികളെ ഭീഷണിപ്പെടുത്തി പങ്കെടുപ്പിച്ച വാർഡ് മെമ്പർക്കെതിരെ ഇലക്ഷൻ കമ്മീഷനിൽ പരാതി appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]