
മലപ്പുറം: തുവ്വൂരില്‍ നാടിനെ നടുക്കിയ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വീട്ടുമുറ്റത്ത് കൊന്ന് കുഴിച്ചിട്ട ശേഷം പ്രതി വിഷ്ണു സുജിതയെ കാണാനില്ലെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടു. 11-ാം തീയതി രാവിലെയാണ് കൊലപാതകം നടന്നത്.
വിഷ്ണുവിന്റെ നേതൃത്വത്തില്‍ നാലുപേര്‍ ചേര്‍ന്നാണ് തുവ്വൂര്‍ സ്വദേശി സുജിതയെ കൊലപ്പെടുത്തിയത്. വിഷ്ണുവും സഹോദരൻമാരായ വൈശാഖ്, വിവേക് എന്നിവരും ഇവരുടെ സുഹൃത്ത് ഷഹദും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് എസ്പി അറിയിച്ചു. വിഷ്ണുവിന്റെ പിതാവിനും കൊലപാതകത്തേക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
കയ്യും കാലും ബന്ധിച്ച് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു സുജിതയുടെ മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ടിട്ട് 10 ദിവസം പിന്നിട്ടതിനാല്‍ മൃതദേഹം അഴുകിത്തുടങ്ങിയിരുന്നു. ആഭരണങ്ങള്‍ കവരാനാണ് ഇവര്‍ കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, മറ്റു കാരണങ്ങളുണ്ടോയെന്ന് വിശദമായ അന്വേഷണത്തിനു ശേഷമേ പറയാനാകൂ എന്നും എസ്പി വ്യക്തമാക്കി. വിഷ്ണുവിന്റെ ഇളയ സഹോദരനെതിരെ പാണ്ടിക്കാട് പൊലീസ് സ്റ്റേഷനില്‍ ഒരു പോക്സോ കേസുണ്ടെന്ന് എസ്പി അറിയിച്ചു. മറ്റു ഗുരുതരമായ കേസുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. അതേക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് എസ്പി പറഞ്ഞു. പിടിക്കപ്പെടില്ലെന്ന ഉറച്ച വിശ്വാസമായിരുന്നു വിഷ്ണുവിന്. അയാള്‍ തന്നെയാണ് എല്ലായിടത്തും സുജിതയെ കാണാനില്ലെന്ന കാര്യം പ്രചരിപ്പിച്ചത്.
രണ്ടു ദിവസത്തിനുള്ളില്‍ പൊലീസ് സ്റ്റേഷൻ മാര്‍ച്ച് നടത്താനുള്ള തയാറെടുപ്പിലായിരുന്നു. സമൂഹമാധ്യമങ്ങളിലും ഇതേക്കുറിച്ച് വലിയ പ്രചാരണം നടത്തിയിരുന്നു. ദൃശ്യം സിനിമ മാതൃകയില്‍ കൊലപാതകം ഒളിപ്പിക്കാനാണ് മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് ബാത്റൂം നിര്‍മിക്കാൻ നീക്കം നടത്തിയതെന്നും എസ്പി വിശദീകരിച്ചു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]